x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ഷ​ണി​യാ​യി തു​രു​മ്പെ​ടു​ത്ത ഇ-​ഷോ​പ്പ്; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു


Published: June 13, 2026 05:30 AM IST | Updated: June 13, 2026 05:30 AM IST

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ ബ​സ് സ്റ്റോ​പ്പി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​ടും​ബ​ശ്രീ ഇ-​ഷോ​പ്പ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ​യ​ച്ചു.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശി​ച്ചു. കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച ഇ-​ഷോ​പ്പു​ള്ള​ത്.​കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ത് യാ​ത്ര​ക്കാ​രു​ടെ മേ​ൽ പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

ക​നം കു​റ​ഞ്ഞ ത​കി​ട് ഷീ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച ഷോ​പ്പി​ന്‍റെ അ​ടി​ഭാ​ഗം പൂ​ർ​ണ​മാ​യും ദ്ര​വി​ച്ചു. ഷോ​പ്പി​ന് മു​ക​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ന്നു.​കോ​ർ​പ​റേ​ഷ​ൻ മു​മ്പ് അ​നു​വ​ദി​ച്ച 10 ഇ-​ഷോ​പ്പു​ക​ളി​ൽ മാ​നാ​ഞ്ചി​റ ബി​ഇ​എം​സ്ക്കൂ​ളി​ന് സ​മീ​പ​മു​ള്ള​ത്  മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ജൂ​ൺ 23ന് ​വെ​സ്റ്റ് ഹി​ൽ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up