x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​രോ​ത്ത് ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി


Published: June 13, 2026 05:31 AM IST | Updated: June 13, 2026 05:31 AM IST

ച​ങ്ങ​രോ​ത്ത് ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ണി നി​ര​ന്ന​പ്പോ​ൾ.

ക​ടി​യ​ങ്ങാ​ട്: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി.

വാ​ർ​ഡി​ൽ ഒ​രു ദി​നം കാ​ന്പ​യി​ന്‍റെ​യും ഉ​റ​വി​ട ന​ശീ​ക​ര​ണ പ​രി​പാ​ടി​യു​ടെ​യും ഭാ​ഗ​മാ​യി വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഡെ​ങ്കി​പ്പ​നി ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫോ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം കൊ​തു​ക് വ​ള​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജേ​ഷ് അ​റി​യി​ച്ചു.

നാ​ലാം വാ​ർ​ഡി​ൽ ന​ട​ന്ന "വാ​ർ​ഡി​ൽ ഒ​രു ദി​നം – ഉ​റ​വി​ടം തേ​ടി' പ​രി​പാ​ടി വാ​ർ​ഡ് മെ​മ്പ​ർ പു​ഷ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജെ​എ​ച്ച്ഐ മ​ഹേ​ഷ് കു​ട്ട​മ്പ​ത്ത്, സ്വ​പ്ന എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up