x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല്ലി​പ്പി​ലാ​യി - മ​ണി​ച്ചേ​രി- വ​യ​ല​ട റോ​ഡി​ന്‍റെ പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കും


Published: June 13, 2026 05:29 AM IST | Updated: June 13, 2026 05:29 AM IST

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ല്ലി​പ്പി​ലാ​യി - മ​ണി​ച്ചേ​രി- വ​യ​ല​ട പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ന്‍റെ ആ​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി.​ടി. സൂ​ര​ജ് എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തു​ന്നു.

കൂ​രാ​ച്ചു​ണ്ട്:​പ​ഞ്ചാ​യ​ത്തി​ലെ ഇ​ല്ലി​പ്പി​ലാ​യി - മ​ണി​ച്ചേ​രി- വ​യ​ല​ട പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ വി.​ടി.​സൂ​ര​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല്ലാ​നോ​ട് ചേ​ർ​ന്ന റോ​ഡ് ആ​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
മു​ൻ സ​ർ​ക്കാ​ർ റോ​ഡി​ന്‍റെ സ​ര്‍​വേ ന​ട​ത്തി അ​ലൈ​ൻ​മെ​ന്‍റ് ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു.

അ​ത​നു​സ​രി​ച്ച് ന​ട​ത്തി​യ സ​ർ​വേ റി​പ്പോ​ർ​ട്ട് പ്ര​കാ​രം റോ​ഡി​ന് കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​ക്കൊ​ണ്ട് ക​യ​റ്റം കു​റ​ച്ചു കൊ​ണ്ടു​ള്ള പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വേ അ​ടു​ത്ത​യാ​ഴ്ച ന​ട​ത്തി എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശ്ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, പി​ഡ​ബ്ല്യു​ഡി അ​സി. എ​ൻ​ജി​നീ​യ​ർ ഷ​മേ​ജ്, പ്ര​ദേ​ശ​വാ​സി​ക​ളാ​യ തോ​മ​സ് കു​മ്പു​ക്ക​ൽ, ജോ​യ് വെ​ട്ടി​ക്കു​ഴി, ജോ​സ് വ​ട്ടു​കു​ളം, ബേ​ബി മ​റ്റ​ത്തി​ൽ, ഷി​ബു കു​ഴി​വേ​ലി, അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ, വി​നോ​ദ് ന​രി​ക്കു​ഴി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up