x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫ് മാ​ർ ബ​ർ​ണബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​നം നാ​ളെ


Published: June 13, 2026 04:12 AM IST | Updated: June 13, 2026 04:12 AM IST

ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത

റാ​ന്നി: മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി- നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റാ​ന്നി പ​ഴ​വ​ങ്ങാ​ടി​ക്ക​ര ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ക്കും.

ഡോ. ​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എം.​പി. അ​ബ്‌​ദു​ൾ സ​മ​ദ് സ​മ​ദാ​നി എം​പി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ബി​ഷ​പ്പു​മാ​രാ​യ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ്, ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ്,

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ​ഴ​കു​ളം മ​ധു, വ​ർ​ഗീ​സ് മാ​മ്മ​ൻ, അ​ബി​ൻ വ​ർ​ക്കി കോ​ടി​യാ​ട്ട്, സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, മു​ൻ എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, സ​ഭാ അ​ല്മാ​യ ട്ര​സ്റ്റി അ​ൻ​സി​ൽ സ​ഖ​റി​യ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ദാ​നി​യേ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹാ​ഗ​മം മ​താ​തീ​ത സൗ​ഹൃ​ദ സ​ദ​സ് ഏ​റെ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഒ​ത്തു​ചേ​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ൽ പീ​സ് മേ​ക്കേ​ഴ്സ് എ​ന്ന പേ​രി​ൽ സൗ​ഹൃ​ദ സ​ദ​സി​നും രൂ​പം ന​ൽ​കി.

1976 മേ​യ് 29നാ​ണ് ജോ​സ​ഫ് മാ​ർ ബ​ർ​ണബാ​സ് വൈ​ദി​ക​നാ​യ​ത്. 1993ൽ ​മേ​ൽ​പ​ട്ട സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യി ആ​ഴ​മാ​യ സ്‌​നേ​ഹ ബ​ന്ധം പു​ല​ർ​ത്താ​നും ഇ​ത​ര ആ​ശ​യ​ങ്ങ​ൾ ബ​ഹു​മാ​നി​ക്കാ​നും ഉ​ത്സാ​ഹം കാ​ട്ടു​ന്ന മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത വ​ലി​യ സു​ഹൃ​ത്‌​വ​ല​യ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ്. ളാ​ഹ വ​ന​മേ​ഖ​ല​യി​ലൂ​ടെ യാ​ത്ര ചെ​യ്ത​പ്പോ​ൾ പ്ലാ​സ്റ്റി​ക് ടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ൾ​ക്കു കീ​ഴി​ൽ ക​ഴി​യു​ന്ന ആ​ദി​വാ​സി​ക​ളു​ടെ ജീ​വി​തം അ​ദ്ദേ​ഹം കാ​ണു​ക​യും തു​ട​ർ​ന്ന് ക​ന​വ് പാ​ർ​പ്പി​ട പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​കു​ക​യും ചെ​യ്തു. മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ 75-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കി​യ ക​ന​വ് പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ 25 ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.

2025 ജ​നു​വ​രി ഒ​ന്നി​നാ​ണ് റാ​ന്നി- നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. കോ​ട്ട​യം പു​തു​പ്പ​ള​ളി​യി​ൽ അ​ഞ്ചേ​രി​ക്ക​ടു​ത്ത് ഇ​ല​യ്ക്കാ​ട്ട് ക​ടു​പ്പി​ൽ ഇ.​വി. ജേ​ക്ക​ബി​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും ഏ​ഴ് മ​ക്ക​ളി​ൽ ഇ​ള​യ മ​ക​നാ​യി 1949 സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ജ​നി​ച്ചു.

കൊ​ൽ​ക്ക​ത്ത ബി​ഷ​പ്സ് കോ​ള​ജി​ലാ​ണ് ദൈ​വ​ശാ​സ്ത്ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റാ​ർ അ​നു ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. റ​വ. സ​ജു ചാ​ക്കോ - ചെ​യ​ർ​മാ​ൻ, അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ് - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, റ​വ.​സി. ജേ​ക്ക​ബ് ജോ​ർ​ജ്, റ​വ.​ഡോ. അ​രു​ൺ തോ​മ​സ്, റ​വ. ജോ​ർ​ജ് കോ​ശി - കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി റ​വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഫ്രെ​ഡി ഉ​മ്മ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up