കോട്ടയം: ജില്ലാ പോലീസ് മേധാവിയായി നിയമിതനായ കെ.എം. സാബു മാത്യു അടുത്തയാഴ്ച ചാര്‍ജെടുക്കും. ഇടുക്കി പോലീസ് ചീഫായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ സാബു മാത്യു 1995ല്‍ മട്ടാഞ്ചേരി സ്റ്റേഷനില്‍ സബ് ഇന്സ്പെക്ടറായിട്ടാണു സര്‍വീസില്‍ പ്രവേശിച്ചത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എസ്ഐ, സിഐ, ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എന്നീ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സാബു മാത്യു കൊല്ലം റൂറല്‍ പോലീസ് ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.