x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​കു​ള​മ്പി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു


Published: June 13, 2026 03:24 AM IST | Updated: June 13, 2026 03:24 AM IST

കൊ​ല്ല​ങ്കോ​ട്: കാ​ളി​കു​ള​മ്പി​ൽ ര​ണ്ടു​ദി​വ​സം​മു​ൻ​പ് പു​ലി​യെ ക​ണ്ട സ്ഥ​ല​ത്തി​നു​സ​മീ​പം ഇ​ന്ന​ലെ കാ​ൽ​പ്പാ​ദ അ​ട​യാ​ള​ങ്ങ​ളും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ൽ​പ്പാ​ദ അ​ട​യാ​ളം പു​ലി​യു​ടേ​താ​ണെ​ന്നു സ്ഥി​രി​ക​രി​ച്ചു സം​ഭ​വ​സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും ഇ​ന്ന​ലെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്നു കാ​മ​റ​യി​ൽ പു​ലി​സാ​ന്നി​ധ്യം ക​ണ്ടാ​ൽ മേ​ലധി​ക​ാരി​ക​ളു​മാ​യി ച​ർ​ച്ച​ചെ​യ്തു കൂ​ട് സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. പു​ലി​സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കാ​ളി​കു​ള​മ്പി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​മ​സ​ക്കാ​ർ പ​രി​ഭാ​ന്ത്രി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ത​നി​ച്ച് രാ​ത്രി​സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​ൻ വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു​നാ​യ​ക​ളെ കാ​ണാ​താ​യാ​ൽ ഉ​ട​ൻ വി​വ​രം അ​റി​യി​ക്കാ​നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. ആ​ർ​ആ​ർ​ടി ടീം ​സ​ജീ​വ​മാ​യി പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Tiger presence Nattuvishesham District News

Recent News

Corehub Up