x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്ത് ത​ന്നെ


Published: June 13, 2026 03:06 AM IST | Updated: June 13, 2026 03:06 AM IST

പ​ന​ത്ത​ടി: എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ആം​ബു​ല​ൻ​സ് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ക​ട്ട​പ്പു​റ​ത്ത് ത​ന്നെ. ഇ​തേ​ത്തു​ട​ർ​ന്ന് പാ​ണ​ത്തൂ​ർ കു‌‌​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പ​രി​സ​ര​ത്ത് അ​നാ​ഥ​പ്രേ​തം പോ​ലെ കി​ട​ക്കു​ന്ന വ​ണ്ടി മാ​റ്റി​ത്ത​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ക​ത്ത്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗി​ക​ളെ വീ​ടു​ക​ളി​ൽ നി​ന്ന് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന് 2012-ൽ ​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ആം​ബു​ല​ൻ​സാ​ണ് മൂ​ന്നു​വ​ർ​ഷ​മാ​യി ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ ആ​ശു​പ​ത്രി വ​ള​പ്പി​ൽ നാ​ശ​മാ​യി കി​ട​ക്കു​ന്ന​ത്.

സ്ഥി​ര​മാ​യി അ​ന​ങ്ങാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ട്ടി, പൂ​ച്ച, എ​ലി, ഇ​ഴ​ജ​ന്തു​ക്ക​ൾ തു​ട​ങ്ങി​യ​വ വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ക​ത്തി​ൽ പ​റ​യു​ന്നു. ഒ​ന്നു​കി​ൽ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗ​ക്ഷ​മ​മാ​ക്ക​ണം അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽ​നി​ന്ന് മാ​റ്റ​ണം എ​ന്ന​താ​ണ് ആ​വ​ശ്യം.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ​ഞ്ചാ​യ​ത്തെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ച​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ല​വി​ൽ ഡ്രൈ​വ​റെ നി​യ​മി​ച്ച് കൃ​ത്യ​മാ​യി സ​ർ​വീ​സും ന​ട​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന അ​തി​ർ​ത്തി​ഗ്രാ​മ​വും കി​ഴ​ക്ക​ൻ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​മാ​യ​തി​നാ​ൽ ആം​ബു​ല​ൻ​സ് അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്ത് എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത സ​മ​യ​ത്ത് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മി​നി​മം തു​ക ഈ​ടാ​ക്കി മ​റ്റു രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും സ​ർ​ക്കാ​ർ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു.

ഈ ​ആം​ബു​ല​ൻ​സ് പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗി​ക​ൾ​ക്കും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റു രോ​ഗി​ക​ൾ​ക്കും ഏ​റെ സ​ഹാ​യ​ക​മാ​യി​രു​ന്നു. പി​ന്നീ​ട് വാ​ഹ​ന​ത്തി​ന് അ​ടി​ക്ക​ടി ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ട്ട​പ്പു​റ​ത്താ​യ​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് ആം​ബു​ല​ൻ​സ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ ആ​ക്കി തീ​ർ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യുമെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് പ​റ​ഞ്ഞു.

Tags : Ambulance Nattuvishesham District News

Recent News

Corehub Up