പാലക്കാട്: ദേശീയ പാരാ സ്വിമ്മിംഗ് ചാന്പ്യൻഷിപ്പിൽ മൂന്നു സ്വർണം നേടിയ മലന്പുഴ സ്വദേശി ഹരിനയെ അനുമോദിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ, മലന്പുഴ മണ്ഡലം പ്രസിഡന്റ് ജി. സുജിത്ത്, ജനറൽ സെക്രട്ടറി വിപിൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ്‍, ഗണേശൻ, സെൽവരാജ്, മലന്പുഴ ഗ്രാമപഞ്ചായത്ത് മെംബർമാരായ അജീഷ്, സജിത, സുമിത്ര, ബിന്ദു, സുചിത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുമോദനം.