x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​പ; ഫ​റോ​ക്ക് സ്വ​ദേ​ശി​യെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​ന്ത്ര​ണം


Published: June 11, 2026 03:10 AM IST | Updated: June 11, 2026 03:10 AM IST

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഫ​റോ​ക്ക് സ്വ​ദേ​ശി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് രോ​ഗി​യെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. വാ​ർ​ഡി​ന് സ​മീ​പം ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

സാ​വി​ത്രി ദേ​വി സാ​ബു വാ​ർ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. പ്ര​ത്യേ​ക വാ​ർ​ഡ് പ​രി​സ​ര​ത്ത് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു. പ​രി​സ​ര​ത്തെ പാ​ർ​ക്കിം​ഗും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഗേ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

നി​പ്പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു 43കാ​ര​നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ ന​ട​ത്തി പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​പ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പേ ​വാ​ർ​ഡ് മേ​ഖ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും ഭാ​ഗ​മാ​യി ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തും മു​ൻ​നി​ർ​ത്തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Tags : Nipah Farooq isolation ward Kozhikode Medical College

Recent News

Corehub Up