Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISRO

സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ല; ആ​ശ​ങ്ക​ക​ൾ ത​ള്ളി ഐഎസ്ആർഒ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ​​​​​ൻ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ സം​​​​​ഘ​​​​​ട​​​​​ന​​​​​യെ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കാ​​​​​ൻ നീ​​​​​ക്ക​​​​​മു​​​​​ണ്ടെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ള്ളി ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ.

രാ​​​​​ജ്യ​​​​​ത്തെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യം കു​​​​​റ​​​​​യ്ക്കാ​​​​​ന​​​​​ല്ല, മ​​​​​റി​​​​​ച്ച് സാ​​​​​ങ്കേ​​​​​തി​​​​​ക നേ​​​​​തൃ​​​​​ത്വം കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​ണെ​​​​​ന്ന് ഐ​​​​എ​​​​​സ്​​​​​ആ​​​​​ർ​​​​ഒ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മാ​​​​​യ ‘എ​​​​​ക്സി​​​​​ലൂ​​​​​ടെ’ ന​​​​​ൽ​​​​​കി​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് ദേ​​​​​ശീ​​​​​യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ന്ന തെ​​​​​റ്റി​​​​​ദ്ധാ​​​​​ര​​​​​ണാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ​​​​​ക്ക് ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ ഒ​​​​​രു​​​​കാ​​​​​ല​​​​​ത്തും സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്നും സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യം കു​​​​​റ​​​​​യി​​​​​ല്ലെ​​​​​ന്നും സം​​​​​ഘ​​​​​ട​​​​​ന വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ, ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ, ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ശാ​​​​​സ്ത്ര പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ​​​​ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന കേ​​​​​ന്ദ്രം.

ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സ്വ​​​​​കാ​​​​​ര്യ സം​​​​​രം​​​​​ഭ​​​​​ക​​​​​രു​​​​​ടെ​​​​​യും സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ​​​​​യും പ​​​​​ങ്കാ​​​​​ളി​​​​​ത്തം ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത് ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ൾ കു​​​​​റ​​​​​യ്ക്കാ​​​​​ന​​​​​ല്ല. നി​​​​​ല​​​​​വി​​​​​ൽ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ൾ വ്യ​​​​​വ​​​​​സാ​​​​​യ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ലെ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ളി​​​​​ൽ ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ​​​​​യി​​​​​ലെ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ർ​​​​​ക്കു സാ​​​​​ധി​​​​​ക്കും.

വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ൾ മ​​​​​റ്റു സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​ത് ആ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള പി​​​​​ന്മാ​​​​​റ്റ​​​​​മ​​​​​ല്ല. ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ, വി​​​​​ക്ഷേ​​​​​പ​​​​​ണ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന് ഇ​​​​​തു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കും.

മ​​​​​നു​​​​​ഷ്യ​​​​​നെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തെ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ, ഭാ​​​​​വി ത​​​​​ല​​​​​മു​​​​​റ വി​​​​​ക്ഷേ​​​​​പ​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ, ആ​​​​​ഴ​​​​​ക്ക​​​​​ട​​​​​ൽ-​​​​​ഗ്ര​​​​​ഹ പ​​​​​ര്യ​​​​​വേ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ ഇ​​​​​നി കൂ​​​​​ടു​​​​​ത​​​​​ൽ പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കു​​​​​ക.

2020 മു​​​​​ത​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ന​​​​​യ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ളും 2023ലെ ​​​​​ഇ​​​​​ന്ത്യ​​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ന​​​​യ​​​​വും രാ​​​​​ജ്യ​​​​​ത്തെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യെ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​നാ​​​​​ണ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും ഐ​​​​എ​​​​​സ്ആ​​​​​ർ​​​​ഒ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യി​​​ലെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വി​​​വി​​​ധ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

National

കു​തി​ച്ചു​യ​ർ​ന്ന് പി​എ​സ്എ​ൽ​വി-​സി 62; 16 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ആ​ർ​ഒ​യു​ടെ പി​എ​സ്എ​ൽ​വി-​സി 62 റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്‌​പെ​യ്‌​സ് സെ​ന്‍റ​റി​ലെ ഒ​ന്നാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10:17നാ​ണ് പി​എ​സ്എ​ൽ​വി-​സി 62 വി​ക്ഷേ​പി​ച്ച​ത്.

ഐ​എ​സ്ആ​ർ​ഒ​യു​ടെ 2026-ലെ ​ആ​ദ്യ​വി​ക്ഷേ​പ​ണ​ത്തി​ൽ ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ ഉ​ൾ​പ്പെ​ടെ 16 ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ക. പി​എ​സ്എ​ല്‍​വി​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രാ​ജ​യ ശേ​ഷ​മു​ള്ള ആ​ദ്യ ദൗ​ത്യം എ​ന്ന നി​ല​യി​ലും 2026ലെ ​ആ​ദ്യ വി​ക്ഷേ​പ​ണം എ​ന്ന നി​ല​യി​ലും ഇ​സ്രോ​യെ സം​ബ​ന്ധി​ച്ച് വ​ള​രെ നി​ര്‍​ണാ​യ​ക​മാ​ണ് പി​എ​സ്എ​ല്‍​വി-​സി62.

ഭൗ​മോ​പ​രി​ത​ല​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഇ​ഒ​എ​സ്-​എ​ൻ1 (അ​ന്വേ​ഷ) ആ​ണ് ദൗ​ത്യ​ത്തി​ലെ പ്ര​ധാ​ന ഉ​പ​ഗ്ര​ഹം. അ​ന്വേ​ഷ​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഡി​ആ​ർ​ഡി​ഒ) ആ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക.

511 കി​ലോ​മീ​റ്റ​ർ ഉ​യ​രെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ഭൂ​മി​യെ ചു​റ്റു​ന്ന അ​ന്വേ​ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഐ​എ​സ്ആ​ർ​ഒ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​ന്വേ​ഷ​യ്ക്ക് പു​റ​മേ​യു​ള്ള പ​തി​ന​ഞ്ച് പേ​ലോ​ഡു​ക​ളി​ൽ യു​കെ, ബ്ര​സീ​ൽ, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ചെ​റു ഉ​പ​ഗ്ര​ഹ​ങ്ങ​ളും, ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്.

ബ​ഹി​രാ​കാ​ശ​ത്ത് ചെ​ന്ന ശേ​ഷം തി​രി​കെ ഭൂ​മി​യി​ലേ​ക്ക് വ​രു​ന്ന സ്‌​പാ​നി​ഷ് സ്റ്റാ​ർ​ട്ട​പ്പാ​യ ഓ​ർ​ബി​റ്റ​ൽ പാ​ര​ഡൈ​മി​ന്‍റെ കി​ഡ് ആ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യ പേ​ലോ​ഡ്. ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ ഓ​ർ​ബി​റ്റ് എ​യി​ഡി​ന്‍റെ ആ​യു​ൽ​സാ​റ്റ് എ​ന്നൊ​രു ചെ​റു ഉ​പ​ഗ്ര​ഹ​വും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ബ​ഹി​രാ​കാ​ശ​ത്ത് വ​ച്ച് ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ​രീ​ക്ഷ​ണ​മാ​ണ് ല​ക്ഷ്യം. ഇ​ത് വി​ജ​യി​ച്ചാ​ൽ അ​തും ച​രി​ത്ര​മാ​കും.

ധ്രു​വ സ്പേ​സ് എ​ന്ന ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ അ​ഞ്ച് ചെ​റു ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്എ​ൽ​വി-​സി62 ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കും.

National

പി​എ​സ്എ​ല്‍​വി-സി 62 ​ദൗ​ത്യം തിങ്കളാഴ്ച

ബം​​​​ഗ​​​​ളൂ​​​​രു: പു​​​​തു​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ആ​​​​ദ്യ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​ന് ഒ​​​രു​​​ങ്ങി ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ. പി​​​​എ​​​​സ്എ​​​​ല്‍​വി-​​​സി 62 ​ദൗ​​​​ത്യം പ​​​​ന്ത്ര​​​​ണ്ടി​​​​നു ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ 10:17ന് ​​​​ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ സ​​​​തീ​​​​ഷ് ധ​​​​വാ​​​​ന്‍ സ്‌​​​​പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ലെ ഒ​​​​ന്നാം ന​​​​മ്പ​​​​ര്‍ ലോ​​​​ഞ്ച് പാ​​​​ഡി​​​​ല്‍​നി​​​​ന്നാ​​​​ണു വി​​​​ക്ഷേ​​​​പ​​​​ണം.

ഇ​​​​ന്ത്യ, മൗ​​​​റീ​​​​ഷ്യ​​​​സ്, ല​​​​ക്‌​​​​സം​​​​ബ​​​​ര്‍​ഗ്, യു​​​​എ​​​​ഇ, സിം​​​​ഗ​​​​പ്പൂ​​​​ര്‍, യൂ​​​​റോ​​​​പ്പ്, അ​​​​മേ​​​​രി​​​​ക്ക എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ളി​​​​ല്‍​നി​​​​ന്നും ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​മു​​​​ള്ള 17 പേ​​​​ലോ​​​​ഡു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് പി​​​​എ​​​​സ്എ​​​​ല്‍​വി​​​യു​​​ടെ യാ​​​ത്ര.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ക്ഷേ​​​പ​​​ണം കാ​​​ണാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഐ​​​എ​​​സ്ആ​​​ർ​​​ഒ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യി lvg.shar.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റു​​​വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

CAREER DEEPIKA

ISRO: 100 അ​​പ്ര​​ന്‍റി​സ്

ഇ​​ന്ത്യ​​ൻ സ്പേ​​സ് റി​​സ​​ർ​ച്ച് ഓ​​ർ​​ഗ​​നൈ​​സേ​ഷ​​നു കീ​​ഴി​​ൽ ത​​മി​​ഴ്‌​​നാ​​ട് മ​​ഹേ​​ന്ദ്ര​​ഗി​​രി​​യി​​ലെ ഐ​​എ​​സ്ആ​​ർ​​ഒ പ്രൊ​​പ്പ​​ൽ​​ഷ​​ൻ കോം​​പ്ല​ക്സി​​ൽ 100 അ​​പ്ര​​ന്‍റി​​സ് ഒ​​ഴി​​വ്. ഒ​​രു വ​​ർ​​ഷ പ​​രി​​ശീ​​ല​​നം. ഇ​​ന്‍റ​​ർ​​വ്യൂ ജ​​നു​​വ​​രി 10, 11 തീ​​യ​​തി​​ക​​ളി​​ൽ.

വി​​ഭാ​​ഗ​​ങ്ങ​​ളും യോ​​ഗ്യ​​ത​​യും:

ഗ്രാ​​ജ്വേ​​റ്റ് അ​​പ്ര​ന്‍റി​സ്

മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, സി​​വി​​ൽ, ഇ​​ൻ​​സ്ട്രമെ​​ന്‍റേ​ഷ​​ൻ, കെ​​മി​​ക്ക​​ൽ, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ൻ​​ജി​​നി​​യ​​റിം​ഗ്: ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ത്തി​​ൽ ബി​​ഇ/​​ബി​​ടെ​​ക്.

നോ​​ൺ എ​​ൻ​​ജി​​നി​​യ​​റിം​ഗ്: ബി​​എ/​​ബി​എ​​സ്‌​​സി/​​ബി​​കോം. സ്റ്റൈ​​പ​​ൻ​​ഡ്: 9000.

ടെ​​ക്നീ​ഷ​ൻ അ​​പ്ര​ന്‍റി​​സ്

മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, സി​​വി​​ൽ, കെ​​മി​​ക്ക​​ൽ എ​​ൻ​ജി​​നി​​യ​​റിം​ഗ്: ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ത്തി​​ൽ ഡി​​പ്ലോ​​മ.

സ്റ്റൈ​​പ​​ൻ​​ഡ്: 8000. 2021-2025 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം.

www.iprc.gov.in

National

'ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നു': ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ബഹിരാകാശ രം​ഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും അഭിമാനകരമായ നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ഇത് ഇന്ത്യയുടെ വിക്ഷേപണ ശേഷിയെ ശക്തിപ്പെടുത്തുകയും ആഗോള വാണിജ്യ വിക്ഷേപണ വിപണിയിലെ നമ്മുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള നമ്മുടെ ശ്രമങ്ങളുടെ പ്രതിഫലനമാണിത്. കഠിനാധ്വാനികളായ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്കും എൻജിനിയർമാർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്.

16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.

അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്‍റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം.

ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്‍റെ ദൗത്യം.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്‍റെ ഭാഗമായാണ് ദൗത്യം.

 

 

 

 

National

‘ബ്ലൂ​ബേ​ര്‍​ഡ്’ ബുധനാഴ്ച പറന്നുയരും

ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട: ഐ​​​​​എ​​​​​സ്ആ​​​​​ര്‍​ഒ​​​​​യു​​​​​മാ​​​​​യി ചേ​​​​​ര്‍​ന്ന് ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ബ്ലൂ​​​​​ബേ​​​​​ര്‍​ഡ്- 6 ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​ന്‍റെ വി​​​​​ക്ഷേ​​​​​പ​​​​​ണം ബു​​​​​ധ​​​​​നാ​​​​​ഴ്ച ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട​​​​​യി​​​​​ല്‍ ന​​​​​ട​​​​​ക്കും. ഐ​​​​​എ​​​​​സ്ആ​​​​​ര്‍​ഒ​​​​​യു​​​​​ടെ ‘എ​​​​​ല്‍​വി​​​​​എം 3’ വി​​​​​ക്ഷേ​​​​​പ​​​​​ണ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ബ്ലൂ​​​​​ബേ​​​​​ര്‍​ഡ്- 6 വി​​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​ക.

ഇ​​​​​ന്ത്യ​​​​​ന്‍ സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ 8.54ഓ​​​​​ടെ​​​​​യാ​​​​​ണ് വി​​​​​ക്ഷേ​​​​​പ​​​​​ണം. ന്യൂ​​​​​സ്‌​​​​​പേ​​​​​സ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡു​​​​​മാ​​​​​യു​​​​​ള്ള വാ​​​​​ണി​​​​​ജ്യ ക​​​​​രാ​​​​​റി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് യു​​​​​എ​​​​​സി​​​​​ന്‍റെ ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​വി​​​​​ക്ഷേ​​​​​പ​​​​​ണം ഐ​​​​​എ​​​​​സ്ആ​​​​​ര്‍​ഒ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.

ബം​​​​​ഗ​​​​​ളൂ​​​​​രു ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ഐ​​​​​എ​​​​​സ്ആ​​​​​ര്‍​ഒ​​​​​യു​​​​​ടെ വാ​​​​​ണി​​​​​ജ്യ വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​ണ് ന്യൂ​​​​​സ്പേ​​​​​സ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡ്.

ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള ദൈ​​​​​നം​​​​​ദി​​​​​ന സ്മാ​​​​​ര്‍​ട്ട്ഫോ​​​​​ണു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഹൈ-​​​​​സ്പീ​​​​​ഡ് സെ​​​​​ല്ലു​​​​​ലാ​​​​​ര്‍ ബ്രോ​​​​​ഡ്ബാ​​​​​ന്‍​ഡ് നേ​​​​​രി​​​​​ട്ട് എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ ബ്ലൂ​​​​​ബേ​​​​​ര്‍​ഡ് ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ള്‍ രൂ​​​​​പ​​​​​ക​​​​​ല്‍​പ്പ​​​​​ന ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

District News

കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ഐ​എ​സ്ആ​ർ​ഒ സ്പേ​സ് എ​ക്സി​ബി​ഷ​ൻ

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ഐ​എ​സ്ആ​ർ​ഒ​യു​ടെ​യും സം​യു​ക്താ​മു​ഖ്യ​ത്തി​ൽ 13, 14 തീ​യ​തി​ക​ളി​ൽ കോ​ള​ജി​ൽ ഐ​എ​സ്ആ​ർ​ഒ സ്പേ​സ് എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കും.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​രം​ഗ​ത്തെ ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോധ വാന്മാ​രാക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഐ​എ​സ്ആ​ർ​ഒ സ്പേ​സ് എ​ക്സി​ബി​ഷ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു ജോ​ൺ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ത‌േ​വ​രെ സ്പേ​സി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ള്ള റോ​ക്ക​റ്റു​ക​ളു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ, മോ​ഡ​ലു​ക​ൾ, ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ മോ​ഡ​ലു​ക​ൾ എ​ക്സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ഇ​ന്ത്യ​യു​ടെ ആ​ദ്യ​കാ​ല ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ങ്ങ​ൾ മു​ത​ൽ ചാ​ന്ദ്ര​യാ​ൻ, ഗ​ഗ​ൻ​യാ​ൻ, ആ​ദി​ത്യ, നൈ​സാ​ർ തു​ട​ങ്ങി​യ​വ എ​ക്സി​ബി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്, എ​ടു​ത്തു​കാ​ട്ടാ​വു​ന്ന വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വി​വ​ര​ണാ​ത്മ​ക രീ​തി​യി​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ, റോ​ക്ക​റ്റു​ക​ൾ, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ അ​വ​യു​ടെ പ​ങ്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ പ്ര​ദ​ർ​ശ​നം സ​വി​ശേ​ഷ അ​വ​സ​രം ന​ൽ​കും.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.​സ്പേ​സ് എ​ക്സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്റ്റി​ൽ, വ​ർ​ക്കിം​ഗ് മോ​ഡ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. എ​ക്സി​ബി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 645791912, 9977408843 ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഐ. ധ​ന്യ, എ​ക്സി​ബി​ഷ​ൻ കോഓ​ർ​ഡി​നേ​റ്റ​ർ ഡോ.​അ​ച്ചാ​മ്മ ജോ​ർ​ജ് , എം​ജി യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗം ഡോ. ​സ​ജി​ത്ത് ബാ​ബു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

National

നാ​വി​ക സേ​ന​യ്ക്കാ​യു​ള്ള വാ​ർ​ത്താ വി​നി​മ​യ ഉ​പ​ഗ്ര​ഹം ; സി​എം​എ​സ് 03 വി​ക്ഷേ​പ​ണം വി​ജ​യം

ശ്രീ​ഹ​രി​ക്കോ​ട്ട: നാ​വി​ക സേ​ന​യ്ക്കാ​യു​ള്ള നി​ർ​ണാ​യ​ക വാ​ർ​ത്താ വി​നി​മ​യ ഉ​പ​ഗ്ര​ഹം വ​ഹി​ച്ചു​ള്ള എ​ൽ​വി​എം3 എം5 ​വി​ക്ഷേ​പ​ണം വി​ജ​യം. സി​എം​എ​സ് 03 ഉ​പ​ഗ്ര​ഹം സു​ര​ക്ഷി​ത​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യെ​ന്ന് ഐ​എ​സ്ആ‌​ർ​ഒ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വൈ​കു​ന്നേ​രം 5.26നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ലെ വി​ക്ഷേ​പ​ണ​ത​റ​യി​ൽ നി​ന്ന് സി​എം​എ​സ് 03 ഉ​പ​ഗ്ര​ഹ​വു​മാ​യി എ​ൽ​വി​എം മൂ​ന്ന് കു​തി​ച്ചു​യ​ര്‍​ന്ന​ത്. വി​ക്ഷേ​പി​ച്ച് അ​ധി​കം വൈ​കാ​തെ സി​എം​എ​സ് 03 ഉ​പ​ഗ്ര​ഹം റോ​ക്ക​റ്റി​ൽ നി​ന്ന് വേ​ര്‍​പ്പെ​ട്ടു.‌

ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ക്കം ഐ​എ​സ്ആ‌​ർ​ഒ ര​ഹ​സ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൗ​ത്യ​മാ​യ​തി​നാ​ൽ വി​വ​ര​ങ്ങ​ള്‍ ഐ​എ​സ്ആ​ർ​ഓ അ​തീ​വ​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യാ​ണ്.

ലോ​ഞ്ച് ബ്രോ​ഷ​റി​ലും ഉ​പ​ഗ്ര​ഹ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ല. 4400 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​മാ​ണ് സി​എം​എ​സ് 03. ഇ​ന്ത്യ​ൻ മ​ണ്ണി​ൽ നി​ന്ന് ജി​യോ​സിം​ക്ര​ണ​സ് ഓ​ർ​ബി​റ്റി​ലേ​ക്ക​യ​ക്കു​ന്ന എ​റ്റ​വും ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹ​മാ​ണി​ത്.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലു​ട​നീ​ളം സു​ര​ക്ഷി​ത​മാ​യ വോ​യി​സ്, വീ​ഡി​യോ, ഡാ​റ്റാ ലി​ങ്കു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​തി​ൽ യു​എ​ച്ച്എ​ഫ്,എ​സ്,സി,​കെ​യു ബാ​ൻ​ഡ് പേ​ലോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

 

 

 

 

National

കൗ​ണ്ട്ഡൗ​ൺ തു​ട​ങ്ങി; നി​സാ​ർ വി​ക്ഷേ​പ​ണം ഇ​ന്ന്

ശ്രീ​ഹ​രി​ക്കോ​ട്ട: ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ നി​സാ​ര്‍ ഇ​ന്നു വി​ക്ഷേ​പി​ക്കും. വൈ​കു​ന്നേ​രം 5.40നാ​ണ് നി​സാ​റി​നെ​യും വ​ഹി​ച്ച് ഇ​ന്ത്യ​യു​ടെ ജി​എ​സ്എ​ല്‍​വി-​എ​ഫ് 16 റോ​ക്ക​റ്റ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്പെ​യ്സ് സെ​ന്‍റ​റി​ല്‍​നി​ന്നു കു​തി​ക്കു​ക.

ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.10ന് ​നി​സാ​ർ ദൗ​ത്യ​വി​ക്ഷേ​പ​ണ​ത്തി​നാ​യു​ള്ള കൗ​ണ്ട്ഡൗ​ണ്‍ ആ​രം​ഭി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​യു​ണ്ടാ​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് ദൗ​ത്യ​ത്തി​നു വേ​ഗം കൈ​വ​ന്ന​ത്.

നാ​സ​യും ഐ​എ​സ്ആ​ര്‍​ഒ​യും വി​ക​സി​പ്പി​ച്ച ര​ണ്ടു വ്യ​ത്യ​സ്ത ആ​വൃ​ത്തി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​രോ റ​ഡാ​റു​ക​ളാ​ണ് 2,392 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള നി​സാ​റി​ന്‍റെ സ​വി​ശേ​ഷ​ത. 12 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ല്‍ ഭൂ​മി​യി​ലെ ഓ​രോ സ്ഥ​ല​ത്തി​ന്‍റെ​യും ഏ​റ്റ​വും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ രാ​പ​ക​ല്‍ ഭേ​ദ​മ​ന്യേ ശേ​ഖ​രി​ക്കാ​ന്‍ ഇ​തി​നാ​വും. ഭൂ​മി​യി​ലെ ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ വ​രെ ഇ​തു ക​ണ്ടെ​ത്തും.

മ​ഞ്ഞു​പാ​ളി​ക​ളു​ടെ ച​ല​നം, ക​പ്പ​ല്‍ ക​ണ്ടെ​ത്ത​ല്‍, തീ​ര​ദേ​ശ നി​രീ​ക്ഷ​ണം, കൊ​ടു​ങ്കാ​റ്റു​ക​ളു​ടെ സ്വ​ഭാ​വം, മ​ണ്ണി​ന്‍റെ ഈ​ര്‍​പ്പം മാ​റ്റ​ങ്ങ​ള്‍, ഉ​പ​രി​ത​ല ജ​ല​സ്രോ​ത​സു​ക​ളു​ടെ മാ​പ്പിം​ഗ് നി​രീ​ക്ഷ​ണം, പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്താ​നും കാ​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നും വേ​ണ്ട വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ല​ഭി​ക്കും. ഏ​ക​ദേ​ശം 1.5 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച നി​സാ​റി​ന്‍റെ ദൗ​ത്യ ആ​യു​സ് അ​ഞ്ചു വ​ര്‍​ഷ​മാ​ണ്.

National

ജ​​​​​​​​യ് ഹി​​​​​​​​ന്ദ്! ജ​​​​​​​​യ് ഭാ​​​​​​​​ര​​​​​​​​ത്!

ശു​ഭാം​ശു ബ​ഹി​രാ​കാ​ശ നി​ല​യത്തിൽ

ആ​ക്‌​സി​യം 4 വി​ക്ഷേ​പ​ണം വി​ജ​യം

 

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ശു​ഭാം​ശു ശു​ക്ല ഉ​ള്‍​പ്പെ​ടു​ന്ന ആ​ക്സി​യം 4 ദൗ​ത്യ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം വി​ജ​യം. ഫ്ലോ​റി​ഡ​യി​ലെ കെ​ന്നഡി സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.01നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. 28 മ​ണി​ക്കൂ​ർ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സം​ഘം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ എ​ത്തു​മെ​ന്ന് നാ​സ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഡ്രാ​ഗ​ണ്‍ പേ​ട​കം അ​ന്താ​രാ​ഷ് ട്ര ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്യും. 14 ദി​വ​സ​മാ​ണ് ദൗ​ത്യ കാ​ല​യ​ള​വ്.


ഇ​തോ​ടെ രാ​ജ്യ​ത്തു​നി​ന്നു ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ എ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​കും മു​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നാ​യ ശു​ഭാം​ശു ശു​ക്ല. ഏ​ഴു ത​വ​ണ​യാ​ണ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ദൗ​ത്യ​വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ, സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ണ്‍9 റോ​ക്ക​റ്റി​ൽ ക​ണ്ടെ​ത്തി​യ ചോ​ർ​ച്ച, അ​ന്താ​രാ​ഷ് ട്ര ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കാ​ര​ണ​മാ​യി​രു​ന്നു യാ​ത്ര മാ​റ്റി​വ​ച്ച​ത്.


ശു​ഭാം​ശു​വി​നെ കൂ​ടാ​തെ നാ​സ​യു​ടെ പെ​ഗി വി​റ്റ്സ​ണ്‍, പോ​ള​ണ്ടി​ല്‍​നി​ന്നു​ള്ള ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സ്വാ​വോ​സ് ഉ​യാ​ന്‍​സ്കി, ഹം​ഗ​റി​യി​ല്‍​നി​ന്നു​ള്ള ടി​ബ​ര്‍ ക​പു എ​ന്നി​വ​രാ​ണ് മ​റ്റു ദൗ​ത്യ​സം​ഘാം​ഗ​ങ്ങ​ള്‍. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബ​ഹി​രാ​കാ​ശ​ത്തു ചെ​ല​വ​ഴി​ച്ച (675 ദി​വ​സം) അ​മേ​രി​ക്ക​ക്കാ​രി പെ​ഗി​യാ​ണ് ദൗ​ത്യം ക​മാ​ൻ​ഡ​ർ. ദൗ​ത്യം ന​യി​ക്കു​ന്നത് മി​ഷ​ൻ പൈ​ല​റ്റ് ശു​ഭാം​ശു ശു​ക്ല​യാ​ണ്. ഉ​യാ​ൻ​സ്കി​യും ക​പു​വും മി​ഷ​ൻ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​ണ്.
മൈ​ക്രോ ഗ്രാ​വി​റ്റി​യി​ല്‍ അ​റു​പ​തി​ലേ​റെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ചെ​യ്യു​ക​യാ​ണു സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​ന്പ​നി​യാ​യ ആ​ക്സി​യം സ്പേ​സി​ന്‍റെ നാ​ലാം ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്. നാ​സ, ഐ​എ​സ്ആ​ർ​ഒ, ആ​ക്സി​യം സ്പേ​സ്, സ്പേ​സ് എ​ക്സ്, യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി, പോ​ള​ണ്ടി​ന്‍റെ​യും ഹം​ഗ​റി​യു​ടെ​യും ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത ദൗ​ത്യ​മാ​ണ് ആ​ക്സി​യം 4.


ഇ​ന്ത്യ​ക്കു​വേ​ണ്ടി ഐ​എ​സ്ആ​ര്‍​ഒ നി​ര്‍​ദേ​ശി​ച്ച ഏ​ഴു പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ശു​ഭാം​ശു ശു​ക്ല പ്ര​ത്യേ​ക​മാ​യി ചെ​യ്യും. സൂ​ക്ഷ്മ ജീ​വി​ക​ളി​ല്‍ റേ​ഡി​യോ ത​രം​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍, ശ​രീ​ര​ത്തി​ന്‍റെ പേ​ശി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍, മൈ​ക്രോ ഗ്രാ​വി​റ്റി​യി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് ഡി​സ്പ്ലേ​യും ക​ണ്ണു​ക​ളു​ടെ ച​ല​ന​ം, വി​ത്തു​ക​ള്‍ മു​ള​പ്പി​ക്ക​ലും വ​ള​ര്‍​ച്ച​യും തു​ട​ങ്ങി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.


അ​വി​സ്മ​ര​ണീ​യ യാ​ത്ര​: ശു​ഭാം​ശു
“ന​മ​സ്കാ​രം, എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രേ... എ​ന്തൊ​രു അ​വി​സ്മ​ര​ണീ​യ യാ​ത്ര​യാ​ണി​ത്. 41 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നാം ​ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഭൂ​മി​യെ സെ​ക്ക​ന്‍​ഡി​ല്‍ 7.5 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ വ​ലം​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്‍റെ ഈ ​യാ​ത്ര അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ തു​ട​ക്ക​മ​ല്ല, ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളു​ടെ ആ​രം​ഭ​മാ​ണ്. ജ​യ് ഹി​ന്ദ്! ജ​യ് ഭാ​ര​ത്!” ഡ്രാ​ഗ​ണ്‍ പേ​ട​ക​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ​ശേ​ഷം ശു​ഭാം​ശു ശു​ക്ല പ്ര​തി​ക​രി​ച്ചു.

 

ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്ത് എ​​​​​​​​ത്തു​​​​​​​​ന്ന ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ

രാ​​​​​​​​കേ​​​​​​​​ഷ് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യ്ക്കു​​​​​​​​ശേ​​​​​​​​ഷം ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്ത് എ​​​​​​​​ത്തു​​​​​​​​ന്ന ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ എ​​​​​​​​ന്ന നേ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ണു ല​​​​​ക്നോ സ്വ​​​​​ദേ​​​​​ശി​​​​​യും വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ ഗ്രൂ​​​​പ്പ് ക്യാ​​​​പ്റ്റ​​​​നു​​​​മാ​​​​യ ശു​​​​​​​​ഭാം​​​​​​​​ശു ശു​​​​​​​​ക്ല സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. 1984ലാ​​​​​​​​ണ് റ​​​​​​​​ഷ്യ​​​​​​​​യു​​​​​​​​ടെ സോ​​​​​​​​യൂ​​​​​​​​സ് പേ​​​​​​​​ട​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ രാ​​​​​​​​കേ​​​​​​​​ഷ് ശ​​​​​​​​ർ​​​​​​​​മ ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ യാ​​​​​​​​ത്ര ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, രാ​​​​​​​​കേ​​​​​​​​ഷ് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യു​​​​​​​​ടെ യാ​​​​​​​​ത്ര അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​ട്ര ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ നി​​​​​​​​ല​​​​​​​​യ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല. ഭൂ​​​​​​മി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 400 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ​​​​​​യാ​​​​​​ണ് അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ നി​​​​​​ല​​​​​​യം (ഐ​​​​​​എ​​​​​​സ്എ​​​​​​സ്) സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. 109 മീ​​​​​​റ്റ​​​​​​ർ നീ​​​​​​ള​​​​​​വും 73 മീ​​​​​​റ്റ​​​​​​ർ വീ​​​​​​തി​​​​​​യു​​​​​​മു​​​​​​ള്ള ഐ​​​​​​എ​​​​​​സ്എ​​​​​​സ് 1998ൽ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക, റ​​​​​​ഷ്യ, ജ​​​​​​പ്പാ​​​​​​ൻ, കാ​​​​​​ന​​​​​​ഡ, യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ സ്പേ​​​​​​സ് ഏ​​​​​​ജ​​​​​​ൻ​​​​​​സി എ​​​​​​ന്നി​​​​​​വ​​​​​​ർ ചേ​​​​​​ർ​​​​​​ന്നാ​​​​​​ണു നി​​​​​​ർ​​​​​​മി​​​​​​ച്ച​​​​​​ത്.

Latest News

Corehub Up