Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UtarPradesh

യുപിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: അമിത് ഷാ

ല​​ക്നോ: യു​​പി​​യി​​ൽ വീ​​ണ്ടും അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് (യു​​സി​​സി) ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി അ​​മി​​ത് ഷാ. ​​

ബി​​ജെ​​പി സം​​സ്ഥാ​​ന വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യു​​പി​​യി​​ൽ എ​​സ്പി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ല്ലെ​​ന്ന് അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു.

"അ​​ഖി​​ലേ​​ഷ് ബാ​​ബു, എ​​ന്‍റെ വാ​​ക്കു​​ക​​ൾ കു​​റി​​ച്ചു​​വ​​ച്ചോ​​ളൂ, നി​​ങ്ങ​​ളു​​ടെ പാ​​ർ​​ട്ടി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ അ​​ടു​​ത്ത 30 വ​​ർ​​ഷ​​ത്തേ​​ക്ക് സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കി​​ല്ല. മ​​ത്സ​​രം തോ​​റ്റ​​ശേ​​ഷം അ​​ന്പ​​യ​​റെ കു​​റ്റം പ​​റ​​യു​​ന്നു​​പോ​​ലെ​​യാ​​ണ് വോ​​ട്ട്മോ​​ഷ​​ണം ആ​​രോ​​പി​​ക്കു​​ന്ന​​ത്. എ​​സ്ഐ​​ആ​​ർ സം​​ബ​​ന്ധി​​ച്ച് പാ​​ർ​​ല​​മെ​​ന്‍റി​​ൽ ച​​ർ​​ച്ച​​യ്ക്കു ബി​​ജെ​​പി ത​​യാ​​റാ​​ണ് ’ -​​അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു.

യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്, ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​മാ​​രാ​​യ കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ, ബ്ര​​ജേ​​ഷ് പാ​​ഠ​​ക്,വി​​നോ​​ദ് താ​​വ്ഡെ തു​​ട​​ങ്ങി​​യ​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up