Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OilTankerAttack

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ടാ​ങ്ക​റി​നെ നേ​രെ ആ​ക്ര​മ​ണം; ക​പ്പ​ലി​ൽ 27 ഇ​ന്ത്യാ​ക്കാ​ർ

ഹോ​ർ​മു​സ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ എ​ണ്ണ ടാ​ങ്ക​റി​നെ നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. പ​നാ​മ പ​താ​ക​യു​ള്ള ക്രൂ​ഡ് ഓ​യി​ൽ ടാ​ങ്ക​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും ക​പ്പ​ലി​ൽ 27 ഇ​ന്ത്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എം.​ടി. ലൂ​യി​സ് 1 എ​ന്ന ക​പ്പ​ലി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ മു​റി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ക​യും ക​പ്പ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം  ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ ത​ന്നെ തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പി​ന്നീ​ട് ക​പ്പ​ൽ യാ​ത്ര തു​ട​രു​ക​യും ചെ​യ്തു. 

ഫെ​ബ്രു​വ​രി​യി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ലിം​പെ​റ്റ് മൈ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ ആ​ക്ര​മ​ണ​മാ​ണി​ത്. ഒ​മാ​നി​ലെ ഖ​സ​ബി​ന് 46 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് നാ​വി​ക​സേ​ന​യു​ടെ യു​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് അ​റി​യി​ച്ചു.

Latest News

Corehub Up