ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 57-ാമത് ശ്രാദ്ധപ്പെരുന്നാള്‍ ആചരണത്തിലും പൊതിച്ചോര്‍ നേര്‍ച്ചസദ്യയിലും ആയിരങ്ങള്‍ പങ്കുചേര്‍ന്നു.
ദൈവദാസന് കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പ്രഭാതം മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, മോണ്‍. മാത്യു ചങ്ങങ്കരി, വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ജയിംസ് പാലയ്ക്കല്‍, ഫാ. ജയിംസ് കുന്നില്‍, ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ആന്റണി കിഴക്കേക്കുറ്റ്, ഫാ. ടോം പുതുപ്പറമ്പില്‍, ഫാ. ജെയിംസ് കുന്നില്‍, ഫാ. ജേക്കബ് അത്തിക്കളം, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കും കാര്‍മികത്വം വഹിച്ചു.
ഫാ. വര്‍ഗീസ് ഇലഞ്ഞിക്കല്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നയിച്ചു. വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ പൊതിച്ചോര്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു.