Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balloon

പി​റ​ന്നാ​ളി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബ​ലൂ​ൺ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

വാ​ഷിം​ഗ്‌​ട​ൺ: പി​റ​ന്നാ​ളി​ന് വെ​റും ര​ണ്ടു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബ​ലൂ​ൺ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ഡോ​ൺ എ​ന്ന കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൺ​സി​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മൃ​ഗ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള അ​ല​ങ്കാ​ര ബ​ലൂ​ൺ പൊ​ട്ടി കു​ഞ്ഞി​ന്‍റെ അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

കു​ഞ്ഞി​ൽ​നി​ന്ന് അ​ക​റ്റി​ത്ത​ന്നെ​യാ​ണ് ബ​ലൂ​ൺ കെ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ലൊ​ന്ന് അ​ഴി​ഞ്ഞു​പോ​വു​ക​യും കു​ഞ്ഞ​ത് കൈ​യി​ലെ​ടു​ത്ത് ക​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ബ​ലൂ​ണി​ന്‍റെ ഭാ​ഗം കു​ഞ്ഞി​ന്‍റെ അ​ന്ന​നാ​ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ കു​ഞ്ഞി​നെ​യെ​ടു​ത്ത് സി​പി​ആ​ർ ന​ൽ​കാ​നും തൊ​ണ്ട​യി​ൽ​നി​ന്ന് ബ​ലൂ​ൺ പു​റ​ത്തെ​ടു​ക്കാ​നും ശ്ര​മി​ച്ചെ​ങ്കി​ലും പെ​ട്ടെ​ന്ന് ത​ന്നെ കു​ഞ്ഞി​ന്‍റെ ശ​രീ​രം നീ​ല നി​റ​മാ​വു​ക​യും ഹൃ​ദ​യം സ്തം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ലെ​ന്ന് കു​ഞ്ഞി​ന്‍റെ അ​മ്മ അ​വി​റ്റ പ​റ​യു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം ബ​ലൂ​ണു​ക​ളി​ൽ വ​ലി​യ അ​പ​ക​ടം ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​വി​റ്റ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up