ന്യൂഡൽഹി: ഡൽഹി കർത്തവ്യപഥ് റോഡിൽ സ്ഥിതി ചെയ്യുന്ന നൂറ് വർഷത്തോളം പഴക്കമുള്ള ഖദീമി മസ്ജിദ് പൊളിച്ചുനീക്കുമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയിലൂടെ കൃഷിഭവനും അതിനോടു ചേർന്നുള്ള ശാസ്ത്രി ഭവനും പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് മസ്ജിദ് നീക്കം ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
സർക്കാർ ഓഫീസുകൾക്ക് ഉള്ളിൽ മതപരമായ ഘടന നിലനിർത്തുന്നത് സർക്കാരിന്റെ മതേതര സ്വഭാവത്തിന് അനുയോജ്യമല്ലെന്നും, പൊതുസ്വഭാവമുള്ള ഭൂമിയിൽ സ്ഥിരമായ മതപരമായ സൗകര്യങ്ങൾ അനുവദിക്കാനാകില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നവംബർ 23ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.