Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Berchmans

ബര്‍ക്കുമാന്‍സ് അവാര്‍ഡ്: നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ലെ മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​നു ന​ല്‍കു​ന്ന ബ​ര്‍ക്കു​മാ​ന്‍സ് അ​വാ​ര്‍ഡി​നാ​യി സെ​ന്‍റ് ബ​ര്‍ക്കു​മാ​ന്‍സ് കോ​ള​ജ് അ​പേ​ക്ഷ​ക​ളും നാ​മ​നി​ര്‍ദേ​ശ​ങ്ങ​ളും ക്ഷ​ണി​ക്കു​ന്നു.

പു​ര​സ്‌​കാ​ര​ത്തി​ന്‍റെ 29-ാമ​ത് പ​തി​പ്പാ​ണി​ത്. എ​സ്ബി കോ​ള​ജ് പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​യു​ടെ കു​വൈ​റ്റ് ചാ​പ്റ്റ​ര്‍ 1998 മു​ത​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​പു​ര​സ്‌​കാ​ര​ത്തി​ല്‍ 25,001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ്മാ​ര​ക ഫ​ല​ക​വും അ​ട​ങ്ങി​യി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍മെ​ന്‍റ്, എ​യ്ഡ​ഡ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ളി​ല്‍ കു​റ​ഞ്ഞ​ത് 14 വ​ര്‍ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ള്ള​ത്.

അ​ധ്യാ​പ​ന​ത്തി​ലെ മി​ക​വ്, അ​ക്കാ​ദ​മി​ക് നേ​ട്ട​ങ്ങ​ള്‍, ക​ലാ​ല​യ​ത്തി​ലും സ​മൂ​ഹ​ത്തി​ലു​മു​ള്ള പ​ങ്കാ​ളി​ത്തം എ​ന്നി​വ മു​ന്‍നി​ര്‍ത്തി​യാ​ണ് അ​വാ​ര്‍ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ര്‍ക്ക് നേ​രി​ട്ടോ നാ​മ​നി​ര്‍ദേ​ശം വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​ വി​വ​ര​ങ്ങ​ള്‍ക്കും കോ​ള​ജ് വെ​ബ്സൈ​റ്റ് (www. sbcollege.ac.in) സ​ന്ദ​ര്‍ശി​ക്കു​ക. അ​പേ​ക്ഷ​ക​ള്‍ ത​പാ​ല്‍ വ​ഴി​യോ കൊ​റി​യ​ര്‍ വ​ഴി​യോ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 ഡി​സം​ബ​ര്‍ ഒ​ന്നാ​ണ്.

അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: ഡോ. ​മാ​ര്‍ട്ടി​ന്‍ ജെ. ​ബാ​ബു
സെ​ക്ര​ട്ട​റി, ബ​ര്‍ക്ക്മാ​ന്‍സ് അ​വാ​ര്‍ഡ് ക​മ്മി​റ്റി
സെ​ന്റ് ബെ​ര്‍ക്കു​മാ​ന്‍സ് കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി 686101
ഫോ​ണ്‍: 860 601 5003
ഇ​മെ​യി​ല്‍: [email protected]

Latest News

Corehub Up