Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PAC

പിഎസി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രു​ടെ കോ​ണ്‍​ഫ​റ​ന്‍​സ് ഇ​ന്നും നാ​ളെ​യും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ​​​​യും സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലെ​​​​യും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും പ​​​​ബ്ലി​​​​ക് അ​​​​ക്കൗ​​​​ണ്ട്‌​​​​സ് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍​മാ​​​​രു​​​​ടെ​​​​യും അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ഖി​​​​ലേ​​​​ന്ത്യാ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഇ​​​​ന്നും നാ​​​​ളെ​​​​യും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

പ​​​​ബ്ലി​​​​ക് അ​​​​ക്കൗ​​​​ണ്ട്‌​​​​സ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ന് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​നം വേ​​​​ദി ആ​​​​കു​​​​ന്ന​​​​തെ​​​​ന്ന് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സ്പീ​​​​ക്ക​​​​ര്‍ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്നു രാ​​​​വി​​​​ലെ 11.30ന് ​​​​ലോ​​​​ക​​​​സ​​​​ഭ സ്പീ​​​​ക്ക​​​​ര്‍ ഓം ​​​​ബി​​​​ര്‍​ള ഗാ​​​​ര്‍​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ക്കും. തു​​​​ട​​​​ര്‍​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ ആ​​​​ര്‍. ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ന്‍ ത​​​​മ്പി മെ​​​​മ്പേ​​​​ഴ്‌​​​​സ് ലോ​​​​ഞ്ചി​​​​ല്‍ ലോ​​​​ക​​​​സ​​​​ഭ സ്പീ​​​​ക്ക​​​​ര്‍ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി. ​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, രാ​​​​ജ്യ​​​​സ​​​​ഭ ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ ഹ​​​​രി​​​​വം​​​​ശ് നാ​​​​രാ​​​​യ​​​​ണ്‍ സിം​​​​ഗ്, പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ പി​​​​എ​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍, നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, ഡെ​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ര്‍ ഷാ​​​​നി​​​​മോ​​​​ള്‍ ഉ​​​​സ്മാ​​​​ന്‍, സം​​​​സ്ഥാ​​​​ന പി​​​​എ​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും. 26 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്ന് 262 അം​​​​ഗ​​​​ങ്ങ​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

ര​​​​ണ്ട് ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​സം​​​​ബ്ലി ഹാ​​​​ളി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ്ലീ​​​​ന​​​​റി സെ​​​​ഷ​​​​നി​​​​ല്‍ ‘ഓ​​​​ഡി​​​​റ്റ്, അ​​​​ക്കൗ​​​​ണ്ട​​​​ബി​​​​ലി​​​​റ്റി ആ​​​​ന്‍​ഡ് ഗു​​​​ഡ് ഗ​​​​വേ​​​​ണ​​​​ന്‍​സ്-​​​​ഇ​​​​വോ​​​​ള്‍​വി​​​​ങ് റോ​​​​ള്‍ ഓ​​​​ഫ് ദി ​​​​പി​​​​എ​​​​സി’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ച​​​​ര്‍​ച്ച ന​​​​ട​​​​ക്കും.

നാ​​​​ളെ രാ​​​​വി​​​​ലെ 11.45 ന് ​​​​ആ​​​​ര്‍.​​​​ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ന്‍ ത​​​​മ്പി മെ​​​​മ്പേ​​​​ഴ്‌​​​​സ് ലോ​​​​ഞ്ചി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ടെ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് അ​​​​വ​​​​സാ​​​​നി​​​​ക്കും. സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ലോ​​​​ക്‌​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍, പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ പി​​​​എ​​​​സി ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍, നി​​​​യ​​​​മ​​​​സ​​​​ഭ സ്പീ​​​​ക്ക​​​​ര്‍, ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ര്‍, നി​​​​യ​​​​മ​​​​സ​​​​ഭ പി​​​​എ​​​​സി ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

Latest News

Corehub Up