x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​രം നിലനിർത്തും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ


Published: April 2, 2026 08:21 PM IST | Updated: April 2, 2026 08:32 PM IST

ഗോ​ഹ​ട്ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​രം നിലനിർത്തുമെന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ഡി​എ മു​ന്ന​ണി 90 മു​ത​ല്‍ 100 സീ​റ്റു​ക​ള്‍ വ​രെ നേ​ടു​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ അ​വ​കാ​ശ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​ക 16-17 സീ​റ്റു​ക​ളാ​യി​രി​ക്കും. ഓ​ള്‍ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് അ​ഞ് മു​ത​ൽ ആ​റ് സീ​റ്റി​ലും റ​യ്‌​ജോ​ര്‍ ദ​ള്‍ ഒ​രു സീ​റ്റി​ലും ഒ​തു​ങ്ങു​മ്പോ​ള്‍ ആ​സാം ജ​തീ​യ പ​രി​ഷ​ത് ഒ​രു മ​ണ്ഡ​ല​ത്തി​ലും വി​ജ​യി​ക്കി​ല്ലെ​ന്നും ഹി​മ​ന്ത പ്ര​വ​ചി​ക്കു​ന്നു.

തി​ഹു, ന​ല്‍​ബാ​രി സീ​റ്റു​ക​ളി​ല്‍ എ​ന്‍​ഡി​എ വ​ന്‍ വി​ജ​യം നേ​ടും. അ​തേ​സ​മ​യം അ​ഖി​ല്‍ ഖൊ​ഖോ​യ്‌​യു​ടെ റ​യ്‌​ജോ​ര്‍ ദ​ള്‍ ദി​ഹിം​ഗി​ലെ ഒ​രൊ​റ്റ സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് ജ​യി​ക്കു​ക. ശി​ബ​സാ​ഗ​റി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കും. ധു​ബ്രി, ഗോ​ലാ​ക​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഡി​എ വി​ജ​യം നേ​ടും.

ഗോ​ഹ​ട്ടി​യി​ലെ എ​ല്ലാ സീ​റ്റു​ക​ളി​ലും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ന്‍​ഡി​എ​യ്ക്കാ​യി​രി​ക്കും ജ​യം. ല​ഖിം​പു​ര്‍, ക​സി​രം​ഗ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ല്ലാ നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലും എ​ന്‍​ഡി​എ അ​നാ​യാ​സ വി​ജ​യം നേ​ടു​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Tags : assembly election assam chief minister power

Recent News

Corehub Up