x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭ​ര​ണം മാ​റു​മെ​ന്നു​റ​പ്പാ​ണ്; ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും: സു​വേ​ന്ദു അ​ധി​കാ​രി


Published: April 1, 2026 05:52 PM IST | Updated: April 1, 2026 05:54 PM IST

കോ​ൽ​ക്ക​ത്ത: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വും ബി​ജെ​പി നേ​താ​വു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും സു​വേ​ന്ദു പ​റ​ഞ്ഞു.

"ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​രേ​ണ്ട​തു​ണ്ട് എ​ന്ന് അ​വ​ർ​ക്ക് അ​റി​യാം.'-​സു​വേ​ന്ദു അ​വ​കാ​ശ​പ്പെ​ട്ടു.

"മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ഭ​രി​ച്ച് ന​ശി​പ്പി​ച്ചു. എ​ല്ലാ മേ​ഖ​ല​ക​ളെ​യും ത​ക​ർ​ത്തു. അ​ഴി​മ​തി​യാ​ണ് അ​വ​രു​ടെ പ്ര​ധാ​ന പ​ണി. വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രെ മ​ടു​ത്തു.'-​സു​വേ​ന്ദു കു​റ്റ​പ്പെ​ടു​ത്തി.

Tags : assembly election west bengal suvendhu adhikari bjp power trinamool congress

Recent News

Corehub Up