x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം; ചൊ​വ്വാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം


Published: April 27, 2026 08:20 PM IST | Updated: April 27, 2026 08:20 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. തു​ട​ർ​ന​ട​പ​ടി​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​തി​നി​ടെ കൂ​ടു​ത​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നും ബോ​ര്‍​ഡ് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. പീ​ക്ക് ലോ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന രീ​തി​യി​ലാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം.

പു​റ​ത്ത് നി​ന്ന് 250 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ കെ​എ​സ്ഇ​ബി, പ​വ​ർ എ​ക്സ്ചേ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി ല​ഭ്യ​മ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തും കാ​ര​ണ​മാ​യി.

പു​റ​ത്ത് നി​ന്നും വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പെ​റ്റീ​ഷ​ന്‍ ന​ല്‍​കു​ന്ന​ത് ക​ഴി​ഞ്ഞ എ​ട്ടി​ന്. എ​ന്നാ​ൽ ക​മ്മീ​ഷ​ൻ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ടു പോ​യി. ക​ഴി​ഞ്ഞ 24 ന് ​ക​മ്മീ​ഷ​ൻ ഹി​യ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​നം എ​ടു​ത്തി​ല്ല. ഒ​ടു​വി​ൽ വൈ​ദ്യു​തി വ​കു​പ്പി​ൽ നി​ന്ന് ക​ടു​ത്ത സ​മ്മ​ര്‍​ദ്ദം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ 250 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

വൈ​കു​ന്നേ​രം ത​ന്നെ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലെ ടേം ​എ​ഹെ​ഡ് മാ​ര്‍​ക്ക​റ്റ് വ​ഴി ഇ​തി​നാ​യി ഡി​മാ​ൻ​ഡ് വെ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വൈ​ദ്യു​തി ല​ഭ്യ​മ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് കെ​എ​സ്ഇ​ബി​ക്ക് ല​ഭി​ച്ച​ത്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ ത​ല​ത്തി​ൽ വൈ​ദു​തി ആ​വ​ശ്യം കൂ​ടി​യ​താ​ണ് കാ​ര​ണം.

ഇ​നി എ​ന്ന് ല​ഭ്യ​മാ​കു​മെ​ന്ന കാ​ര്യ​വും അ​റി​യി​ല്ലെ​ന്ന് ബോ​ര്‍​ഡ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 90 ദി​വ​സം മു​മ്പ് ത​ന്നെ അ​ഡ്വാ​ന്‍​സ് ആ​യി പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ അ​പേ​ക്ഷി​ക്കാം. വേ​ന​ലി​ലെ വ​ര്‍​ധി​ച്ച ആ​വ​ശ്യം മു​ന്‍​കൂ​ട്ടി ക​ണ്ട് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ൽ കെ​എ​സ്ഇ​ബി​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​തി​നി​ടെ സം​സ്ഥാ​നം കൂ​ടു​ത​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

വൈ​ദ്യു​തി ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന പീ​ക്ക് അ​വ​റി​ൽ പ​തി​ന​ഞ്ച് മി​നി​റ്റ് വ​രെ നി​ല​വി​ൽ അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡിം​ഗ് ഉ​ണ്ട്. ഇ​ത് അ​ര​മ​ണി​ക്കൂ​ർ വ​രെ നീ​ട്ടു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്.

Tags : power crisis kerala meeting kseb

Recent News

Corehub Up