കൊച്ചി: ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ കള്ളന് ഉറങ്ങിപ്പോയി. കോവിലൂര്‍ കഴുകുവാല്‍വട്ടം ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. തിടപ്പള്ളിയില്‍ കിടന്നുറങ്ങിപ്പോയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപിച്ചു.
രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ശ്രീകോവില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൂട്ടിന് തകരാറുണ്ടെന്ന് മനസിലാക്കിയ പൂജാരി ക്ഷേത്ര ഭാരവാഹികളെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിടപ്പള്ളിയില്‍ കിടന്നുറങ്ങിയ കള്ളനെ കണ്ടെത്തുകയായിരുന്നു. ദിണ്ടികല്‍ സ്വദേശിയായ സെന്തില്‍ ആണ് പിടിയിലായത്.
Tags : kerala police ernakulam crime news