കൊച്ചി: എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ ഫയർ ഫോഴ്സിന്റെ ആറു യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഉടൻ എത്തുമെന്ന് അധികൃതർ പറഞ്ഞു.
തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ജീവനക്കാരെ പുറത്തെത്തിച്ചെങ്കിലും ഒരാൾ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്.
Tags : fire breaks oil company ernakulam