x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റെ​ടു​ത്തി​ല്ല; അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ സം​സ്‌​കാ​രം പച്ചാളത്തു ന​ട​ന്നു

വെബ് ഡെസ്ക്
Published: March 23, 2026 06:51 AM IST | Updated: March 23, 2026 10:04 AM IST

കൊ​ച്ചി: വ​ടു​ത​ല​യി​ലെ വാ​ട​ക വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ളെ​ത്തി​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് അ​ഞ്ചു പേ​രു​ടെ​യും സം​സ്‌​കാ​രം പച്ചാളം വൈദ്യുത ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ‌

പോ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​രി​ച്ച ശ്രീ​കു​മാ​രി​യു​ടെ സ​ഹോ​ദ​ര​നും മ​റ്റ് ബ​ന്ധു​ക്ക​ളും വി​ള​പ്പി​ല്‍​ശാ​ല​യി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്ത് എ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു സം​സ്‌​കാ​ര ച​ട​ങ്ങ് എ​റ​ണാ​കു​ള​ത്ത് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വി​ള​പ്പി​ല്‍​ശാ​ല കാ​രോ​ട് കാ​വു​വി​ള പ​രേ​ത​നാ​യ ജി ​സു​രേ​ന്ദ്ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ വൈ. ​ശ്രീ​കു​മാ​രി, മ​ക​ള്‍ അ​ശ്വ​തി എ​സ്. നാ​യ​ര്‍, അ​ശ്വ​തി​യു​ടെ മ​ക്ക​ളാ​യ കാ​ര്‍​ണി​വ​ന്‍, കീ​ര്‍​ത്തി​വ​ന്‍, അ​ക്ഷി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ്രീ​കു​മാ​രി​യും മ​ക​ളും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും കു​ട്ടി​ക​ള്‍ വി​ഷം ഉ​ള്ളി​ല്‍ ചെന്നു മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. 

ര​ണ്ടു മാ​സം മുമ്പാ​ണ് അ​ഞ്ചം​ഗ കു​ടും​ബം വ​ടു​ത​ല​യി​ലെ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. അ​ശ്വ​തി​യു​ടെ മ​ക​ന്‍റെ ചി​കി​ത്സാ​ർ​ഥ​മാ​യി​രു​ന്നു കു​ടും​ബം എ​റ​ണാ​കു​ള​ത്തേ​ക്കു താ​മ​സം മാ​റി​യ​ത്. അ​ശ്വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​ശ്വ​ത്ത് ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Tags : kochi ernakulam vaduthala kerala police

Recent News

Corehub Up