കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം നമ്പര്‍ രണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ ഇന്നുമുതല്‍ 26 വരെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും ഒരു ട്രെയിന്‍ വൈകി ഓടുകയും ചെയ്യും.
ഭാഗികമായി റദ്ദാക്കിയവ:
ട്രെയിന്‍ നമ്പര്‍ 66609 പാലക്കാട്എറണാകുളം മെമു: പാലക്കാട് നിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന ട്രെയിന്‍ നാളെ മുതല്‍ 26 വരെ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ആലുവയ്ക്കും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 66610 എറണാകുളംപാലക്കാട് മെമു: എറണാകുളം ജംഗ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട ട്രെയിന്‍ നാളെ മുതല്‍ 26 വരെ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ഈ ദിവസങ്ങളില്‍ എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 56317 ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍: ഗുരുവായൂര്‍ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ഇടപ്പള്ളിക്കും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 66328 (06169) കൊല്ലം-എറണാകുളം മെമു: കൊല്ലം ജംഗ്ഷനില്‍ നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ തൃപ്പൂണിത്തുറയ്ക്കും എറണാകുളം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്: തിരുവനന്തപുരം സെന്‍ട്രലിൽ നിന്ന് വൈകിട്ട് 5.45ന് പുറപ്പെടുന്ന ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്: എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ട ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല
നിയന്ത്രണം:
ട്രെയിന്‍ നമ്പര്‍ 639 എം.ജി.ആര് ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ്: എംജിആര്‍ ചെന്നൈ സെന്‍ട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 26 വരെ 30 മിനിറ്റ് വൈകിയോടും.
Tags : nattu vishesham Platform renovation Ernakulam South Railway