x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​രേ​ന്ദ്ര​മോ​ദി നാ​ളെ കേ​ര​ള​ത്തി​ൽ; കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


Published: March 10, 2026 07:47 PM IST | Updated: March 10, 2026 07:47 PM IST

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ളെ കേ​ര​ള​ത്തി​ൽ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നെ​ടു​മ്പാ​ശേ​രി മു​ത​ൽ മു​ട്ടം വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് വ​രു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. ഇ​തു​വ​ഴി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും അ​ങ്ക​മാ​ലി - കാ​ല​ടി എം​സി റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ലു​വ മു​ത​ൽ മു​ട്ടം വ​രെ​യു​ള്ള മെ​ട്രോ യാ​ത്ര​ക്കാ​രെ​യും നി​യ​ന്ത്ര​ണം ബാ​ധി​ക്കും. രാ​വി​ലെ പ​ത്തി​നും വൈ​കി​ട്ട് നാ​ലി​നും ഇ​ട​യി​ൽ മെ​ട്രോ യാ​ത്ര​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ ഇ​ട റോ​ഡു​ക​ളി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ നി​ന്നും ഹൈ​വേ​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.‌‌‌‌

എ​റ​ണാ​കു​ള​ത്ത് നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ തി​രി​ഞ്ഞ് കാ​ല​ടി​യി​ലെ​ത്തി പോ​കേ​ണ്ട​താ​ണ്. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡി​ൽ നി​ന്ന് നാ​യ​ത്തോ​ട് വ​ഴി​തി​രി​ഞ്ഞ് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കേ​ണ്ട​ണ്ട​താ​ണ്.

Tags : Narendra Modi kochi ernakulam kerala police

Recent News

Corehub Up