തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിന് എംപി ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് വാങ്ങിയ ബസിന്റെ കന്നിയാത്രയിൽ ഡ്രൈവ് ചെയ്യുന്ന ഹൈബി ഈഡൻ എംപി. മ
ഫോർട്ടുകൊച്ചി : സ്കൂൾ ബസിന്റെ കന്നിയാത്രയിൽ ഹൈബി ഈഡൻ എംപി ഡ്രൈവറായതും മുഹമ്മദ് ഷിയാസ് എംഎൽഎയും കൊച്ചി ബിഷപ് ആന്റണി കാട്ടിപ്പറമ്പിലും ആദ്യ യാത്രക്കാരുമായത് കൗതുകമായി.
ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് കർമം ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. എംപി ഫണ്ട് വിനിയോഗത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു. 25 ലക്ഷം രൂപയാണ് ബസ് വാങ്ങാനായി അനുവദിച്ചത്.
ചടങ്ങിൽ മുഹമ്മദ് ഷിയാസ് എംഎൽഎ, കൗൺസിലർ ജോസഫ് സുമിത്, സ്കൂൾ ജനറൽ മാനേജർ ഫാ. ആന്റണി അഞ്ചുതൈക്കൽ, ലോക്കൽ മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ, പ്രിൻസിപ്പാൾ സ്മിത അലോഷ്യസ്, ഹെഡ്മിസ്ട്രസ് പി. വി റീന, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ലിന്റ ആന്റണി, പിടിഎ പ്രസിഡന്റ് ജോർജ് വലിയതറ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam