x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണു; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

കൊച്ചി ബ്യൂറോ
Published: April 30, 2026 09:33 AM IST | Updated: April 30, 2026 10:49 AM IST

കൊച്ചി: എറണാകുളത്ത് ട്രെയിനിൽ കയറുന്നതിനിടെ യുവതി വീണുമരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി വീണ് യുവതി മരിച്ചത്. കൊല്ലം സ്വദേശിയായ ചിപ്പി (35) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവെയാണ് യുവതി ട്രെയിനിന് അടിയിലേക്ക് വീണത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ചതിനാൽ ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.

Tags : death train ernakulam

Recent News

Corehub Up