x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​നി​ക​ളെ ആ​ക്ര​മി​ച്ച കേ​സ് : അ​ക്ബ​ര്‍ അ​ലി​യെ തേ​ടി പോലീസ് ത​മി​ഴ്‌​നാ​ട്ടി​ല്‍


Published: June 6, 2026 04:20 AM IST | Updated: June 6, 2026 04:23 AM IST

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ര​ണ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ളെ അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ക്ബ​ര്‍ അ​ലി​യെ തേ​ടി കേ​ര​ള പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ. ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​വു​മു​ണ്ട്. ഇ​യാ​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​ക്ബ​ര്‍ അ​ലി അ​ട​ക്കം ഏ​ഴ് പേ​രാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. മ​റ്റ് ആ​റു പേ​രി​ല്‍ ചി​ല​ര്‍ അ​ക്ബ​ര്‍ അ​ലി​യ്‌​ക്കൊ​പ്പം ഉ​ള്ള​താ​യും അ​ന്വേ​ഷ​ക സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്.

അ​ക്ബ​ര്‍ അ​ലി ഉ​ൾ​പ്പെ​ടു​ന്ന സെ​ക്‌​സ് റാ​ക്ക​റ്റി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്ള​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ഇ​വ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യ ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്. ഈ ​വ​ഴി​ക്കാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ 4.30ഓ​ടെ​യാ​ണ് ക​ലൂ​ര്‍ ജം​ഗ്ഷ​ന​ടു​ത്ത് ച​ക്കാ​ല​പ്പാ​ടം റോ​ഡി​ല്‍ ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പ​ത്തം​ഗ​സം​ഘം വി​ദ്യാ​ര്‍​ഥി​നി​ക​ളെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം എ​ട​പ്പാ​ള്‍ സ്വ​ദേ​ശി ആ​ല്‍​ബി​ന്‍ സൈ​മ​ണ്‍, മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ബി​ത്, അ​രു​ണ്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up