x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​യ​ത്തു​കാ​വ് ഭൂ​മി​ത​ര്‍​ക്കം സ​മ​വാ​യ​ത്തി​ലേ​ക്ക്


Published: June 6, 2026 04:17 AM IST | Updated: June 6, 2026 04:22 AM IST

പ​രി​യ​ത്തു​കാ​വ് ഭൂ​മി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന യോ​ഗം.

16ന​കം പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

കൊ​ച്ചി: പ​രി​യ​ത്തു​കാ​വ് ഭൂ​മി ത​ര്‍​ക്കം സ​മ​വാ​യ​ത്തി​ലേ​ക്ക്. മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി​തെ​ളി​ഞ്ഞ​ത്. ത​ര്‍​ക്ക​ഭൂ​മി​ക്ക് അ​ധി​കം അ​ക​ലെ​യ​ല്ലാ​ത്ത ഒ​രി​ട​ത്ത് പ​രി​യ​ത്തു​കാ​വ് നി​വാ​സി​ക​ള്‍​ക്ക് അ​ഞ്ച് സെ​ന്‍റ് ഭൂ​മി വീ​തം ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് ശ​ങ്ക​ര​ന്‍ നാ​യ​രു​ടെ കു​ടും​ബം അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ത​ര്‍​ക്ക​ത്തി​ലാ​യി​രി​ക്കു​ന്ന ഭൂ​മി​യി​ല്‍ ത​ന്നെ അ​വ​ര്‍​ക്ക് വീ​ടു​വ​യ്ക്കാ​ന്‍ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും ആ​വ​ശ്യ​മാ​യ വ​ഴി സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്ത ശേ​ഷം അ​ന്തി​മ തീ​രു​മാ​നം അ​റി​യി​ക്കാ​ന്‍ ഇ​രു​വി​ഭാ​ഗ​വും സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും താ​ല്‍​പ്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും 16ന​കം പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി​യാ​യ 16ന് ​മു​മ്പ് ത​ന്നെ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച‌​യ്ക്ക് ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി.​പി. സ​ജീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ര്‍ തു​ക​ലി​ല്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ഇ അ​ബ്ബാ​സ്, കു​ന്ന​ത്തു​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ എം.​മാ​യ, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

കേ​സി​ന് അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്രം

കാ​ക്ക​നാ​ട് : പ​രി​യ​യ​ത്തു​കാ​വു ഉ​ന്ന​തി​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന് പ​റ​യാ​നു​ള്ള​ത് അ​മ്പ​താ​ണ്ടി​ന്‍റെ ച​രി​ത്രം. ഹ​ര്‍​ജി​ക്കാ​ര​നാ​യ ശ​ങ്ക​ര​ന്‍ നാ​യ​രു​ടെ കു​ടും​ബം 1976 ല്‍ 23 ​സെ​ന്‍റ് സ്ഥ​ലം ത​ന്‍റെ ആ​ശ്രി​ത​രാ​യി​രു​ന്ന ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍​ക്ക് ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ല്‍ വി​ധി​പ്ര​കാ​രം ന​ല്‍​കി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ഒ​ന്ന​ര​യേ​ക്ക​റി​ലേ​റെ വ​രു​ന്ന സ്ഥ​ല​വും കു​ടി​കി​ട​പ്പു​കാ​ര്‍ പി​ന്നീ​ട് ബ​ല​മാ​യി കൈ​യേ​റി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ശ​ങ്ക​ര​ന്‍ നാ​യ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കു​ടി​കി​ട​പ്പ​വ​കാ​ശ​മാ​യി ന​ല്‍​കി​യ 23 സെ​ന്‍റൊ​ഴി​കെ​യു​ള്ള സ്ഥ​ലം ശ​ങ്ക​ര​ന്‍ നാ​യ​ര്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി 1984 ല്‍ ​കോ​ട​തി വി​ധി ഉ​ണ്ടാ​വു​ക​യും ചെ​യ്തു.

കീ​ഴ്‌​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ള്‍ കേ​സി​ന് പോ​യ​തോ​ടെ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പ​തി​റ്റാ​ണ്ടു​ക​ളോ​ളം നീ​ളു​ക​യാ​യി​രു​ന്നു. 50 കൊ​ല്ലം കൊ​ണ്ട് ത​ര്‍​ക്ക​ഭൂ​മി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം ഏ​ഴാ​യി വ​ര്‍​ധി​ച്ചു. ശ​ങ്ക​ര​ന്‍​നാ​യ​രു​ടെ മ​ര​ണ​ശേ​ഷ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ള്‍ ന​ട​ത്തി​യ കേ​സു​ക​ളി​ല്‍ സു​പ്രീം​കോ​ട​തി സ്ഥ​ലം കൈ​യേ​റി​യ​വ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ ഒ​ടു​വി​ല്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​ര്യ​ത്തു​കാ​വ് ഉ​ന്ന​തി​യി​ല്‍ 50 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 15 ത​വ​ണ​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​രെ​ത്തി​യ​ത്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഴു കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​യി 35 സെ​ന്‍റ് സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ന്‍ ശ​ങ്ക​ര​ന്‍ നാ​യ​രു​ടെ കു​ടും​ബം സ​മ്മ​തം അ​റി​യി​ച്ചി​ട്ടി​ല്ല.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up