ഉദ്ഘാടനം ഡോ. ടോണി ഫെർണാണ്ടസ് നിർവഹിക്കുന്നു.
ആലുവ : സാമ്പത്തിക തട്ടിപ്പുകൾക്ക് എതിരെ ജാഗരൂഗരാകാനും സമ്പാദ്യ ശീലങ്ങൾ വളർത്താനുമായി സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമൻസിൽ ഫിനാൻഷ്യൽ ലിറ്ററസി ക്ലബ്ബിന് തുടക്കമായി. ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ സിസ്റ്റർ സിസ്ലറ്റ്, ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, പ്രസിഡന്റ് അഡ്വ. ചാർളി പോൾ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews