പ്രതീകാത്മക ചിത്രം
ഹോട്ടല്‍ അടച്ചുപൂട്ടി കൊച്ചി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കൊച്ചിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടി. കതൃക്കടവ്-തമ്മനം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ അടച്ചുപൂട്ടിയത്. കഴിഞ്ഞ പത്തിന് ഇവിടെ നിന്നും കുഴിമന്തി കഴിച്ച 10 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ പരാതി നല്‍കിയതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി സ്വീകരിച്ചത്. ഹോട്ടലിലെ ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു.
Tags : Nattuvishesham LocalNews