x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ ഭൂ​മി റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണം: ഹൈ​ബി ഈ​ഡ​ൻ

വെബ് ഡെസ്ക്
Published: July 15, 2026 05:25 AM IST | Updated: July 15, 2026 05:25 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത റെ​യി​ൽ​വേ ഭൂ​മി ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ കൈ​മാ​റാ​നു​ള്ള നീ​ക്കം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തെ​ന്നു ഹൈ​ബി ഈ​ഡ​ൻ എം​പി. റെ​യി​ൽ​വേ ഭൂ​മി ആ​ദ്യം റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം.

എ​റ​ണാ​കു​ളം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റെ​യി​ൽ​വേ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഭാ​വി​യി​ൽ സ്റ്റേ​ഷ​ൻ വി​ക​സ​നം, പു​തി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ, യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ, മ​ൾ​ട്ടി മോ​ഡ​ൽ ക​ണ​ക്റ്റി​വി​റ്റി തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് റെ​യി​ൽ​വേ ഭൂ​മി അ​നി​വാ​ര്യ​മാ​കും.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ പോ​ലും ഭൂ​മി​യു​ടെ കു​റ​വ് നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല​പി​ടി​പ്പു​ള്ള റെ​യി​ൽ​വേ ഭൂ​മി മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ട്ടു​കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മം​ഗ​ള​വ​ന​ത്തി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ഭൂ​മി പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​നാ​യി കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് കൈ​മാ​റാ​നു​ള്ള നീ​ക്ക​വും പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​ബി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up