x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ഡ് കാ​ർ​ഡ് ടു ​ഡ്ര​ഗ്സ് -ലോ​ക റി​ക്കാ​ർ​ഡ് ശ്ര​മ​വു​മാ​യി രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ

വെബ് ഡെസ്ക്
Published: July 15, 2026 05:41 AM IST | Updated: July 15, 2026 05:41 AM IST

പ്രതീകാത്മക ചിത്രം

ക​ള​മ​ശേ​രി : കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ -ദി ​നാ​ർ​ക്കോ​ട്ടി​ക് ഹ​ണ്ട് എ​ന്ന മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ഉ​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് റെ​ഡ് കാ​ർ​ഡ് ടു ​ഡ്ര​ഗ്സ് എ​ന്ന ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യു​മാ​യി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ. നാ​ളെ രാ​ജ​ഗി​രി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ 3,000ത്തി​ൽ അ​ധി​കം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കു​ചേ​രും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ മു​ഖ്യാ​തി​ഥിയാകും.

എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര, എ​സ് എ​ച്ച് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ആ​ൻ​ഡ് മാ​നേ​ജ​ർ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങ​ൻ, രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ർ​ട്ടി​ൻ മു​ണ്ടാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ​സ്‌​ന ഡോ​ൺ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​കും. ലോ​ക റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കാ​നു​ള്ള ശ്ര​മ​വും ഈ ​ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യി​ലൂ​ടെ ന​ട​ത്തു​മെ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​മാ​ർ​ട്ടി​ൻ മു​ണ്ടാ​ട​ൻ, ജെ​സ്‌​ന ഡോ​ൺ, ഡോ. ​ജി​ജോ പോ​ൾ, റെ​നി​ൻ എ​ലി​സ​ബ​ത്ത് നോ​ബ​ൽ, ജോ​ട്ടി ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham LocalNews

Recent News

Corehub Up