x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​തി​യ എ​ക്സ്റേ മെ​ഷീ​ന്‍

വെബ് ഡെസ്ക്
Published: July 15, 2026 05:44 AM IST | Updated: July 15, 2026 05:45 AM IST

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ: ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ എ​ത്തു​ന്ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ക​രാ​റി​ലാ​യ പ​ഴ​യ എ​ക്‌​സ്‌​റേ മെ​ഷീ​ന് പ​ക​രം പു​തി​യ എ​ക്സ്റേ മെ​ഷീ​നും ഒ​പ്പം അ​ന​സ്‌​തേ​ഷ്യ വ​ര്‍​ക്ക് സ്റ്റേ​ഷ​നും സ്ഥാ​പി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി. ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പു​തി​യ എ​ക്സ്റേ മെ​ഷീ​ന്‍ കാ​ല​താ​മ​സം കൂ​ടാ​തെ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​ന​റും അ​ന​സ്‌​തേ​ഷ്യ വ​ര്‍​ക്ക് സ്റ്റേ​ഷ​നും സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് മു​മ്പ് തു​ക അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി ക​ള​ക്ട​ര്‍ ഭ​ര​ണാ​നു​മ​തി​യും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ 10 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള എ​ക്സ്റേ മെ​ഷീ​ന്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​ത്. ഇ​തോ​ടെ അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​ന​റി​ന് പ​ക​ര​മാ​യി ആ​ശു​പ​ത്രി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മു​ള്ള 50 കെ​വി എ​ക്സ്റേ മെ​ഷീ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ര്‍​ട്ട് സ​ഹി​തം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ക​ത്ത് ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മു​മ്പ് അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​ന​റി​ന് അ​നു​വ​ദി​ച്ച തു​ക എ​ക്‌​സ്‌​റേ മെ​ഷീ​നാ​യി വ​ക​മാ​റ്റി ധ​ന​കാ​ര്യ വ​കു​പ്പ് പ്ര​ത്യേ​ക ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham LocalNews

Recent News

Corehub Up