പ്രതീകാത്മക ചിത്രം
കൊച്ചി: ബലക്ഷയം, വെള്ളപ്പൊക്ക ഭീഷണി, റോഡിന്റെ ഉയരം വര്‍ധിക്കല്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ കെട്ടിടങ്ങള്‍ ഹൈട്രോളിക് ജാക്കിയുടെ സഹായത്തോടെ ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തികള്‍ക്ക് നിയന്ത്രണം വരുന്നു. കഴിഞ്ഞ ദിവസം എംജി റോഡില്‍ കെട്ടിടം ഉയര്‍ത്തുന്ന പണികള്‍ക്കിടെ ഒരു വശത്തേക്ക് ചരിഞ്ഞ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് നിയമ വ്യവസ്ഥ കൊണ്ടുവരണമെന്ന ആവശ്യവുമായി കൊച്ചി കോര്പറേഷന് സര്‍ക്കാരിനെ സമീപിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആക്ടുകളില്‍ ഇത് സംബന്ധിച്ച് നിയമനിര്‍മാണം നടത്തണമെന്നാണ് മേയര്‍ അഡ്വ. വി.കെ. മിനിമോളുടെ നേതൃത്വത്തില്‍ കോര്പറേഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലുള്ള കെട്ടിടഘടനയില്‍ മാറ്റം വരുത്തുന്ന നിര്‍മാണങ്ങള്‍ക്ക് മാത്രമാണ് പഞ്ചായത്ത്, മുനിസിപ്പല്‍ ആക്ടുകളില്‍ ചട്ടങ്ങള്‍ പറഞ്ഞിട്ടുള്ളൂ. വീടിനുള്ളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്കും കെട്ടിടം അതേ നിലയില്‍ ഉയര്‍ത്തുന്നതിനും പ്രത്യേക വ്യവസ്ഥകളോ ചട്ടങ്ങളോ ഇല്ല. ഈ സൗകര്യത്തിന്റെ ആനുകൂല്യത്തില്‍ കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന പണികള്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രത്യേകിച്ച് കൊച്ചിപോലെ ജനസാന്ദ്രതയേറിയ നഗരങ്ങളില്‍.
യാതൊരുവിധ സാങ്കേതിക പരിശോധനകളോ പഠനങ്ങളോ ഇല്ലാതെയാണ് ഇത്തരം നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട്, മണ്ണ് പരിശോധന, അടിത്തറയുടെ വിലയിരുത്തല്‍, അപകട സാധ്യത വിലയിരുത്തല്‍, എമര്‍ജന്‍സി റസ്പോണ്‍സ് പ്ലാന്‍ എന്നിവ ഹൗസ് ലിഫ്റ്റിംഗ് ജോലിയ്ക്ക് മുന്നോടിയായി തയാറാക്കേണ്ടതാണ്. ഇതൊന്നും ഇല്ലാതെയാണ് നിര്‍മാണം നടക്കുന്നത്.
പെര്‍മിറ്റ് ആവശ്യമില്ലാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങളൊന്നും അറിയാറില്ല. എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ മാത്രമാണ് വാര്‍ത്ത ആകുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. നിയമത്തിന്റെ പരിധിയില്വന്നാല് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും. മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളുടെ സാങ്കേതിക വിഭാഗത്തിന്റെ നോട്ടവും ഉണ്ടാകും. അതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നിലയില്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്നാണ് കൊച്ചി കോര്പറേഷന് ആവശ്യപ്പെടുന്നത്.
കെട്ടിടങ്ങളുടെ പ്രായം നിര്‍ണയിക്കാന്‍ ഏജ് സര്‍ട്ടിഫിറ്റ്
കൊച്ചി: നഗരത്തിലെ പഴക്കമേറിയതും ബലക്ഷയമുള്ളതുമായ കെട്ടിടങ്ങള്‍ കണ്ടെത്തി പ്രായം തിട്ടപ്പെടുത്തുന്നതിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഏജ് സര്‍ട്ടിഫിക്കറ്റ് പദ്ധതി ഊര്‍ജിതമാക്കാനൊരുങ്ങി കോര്പറേഷന്. എംജി റോഡില്‍ കെട്ടിടം ചരിഞ്ഞ സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പഴക്കം തോന്നിക്കുന്ന കെട്ടിടങ്ങളുടെ പ്രായം നിര്‍ണയിച്ച് രേഖപ്പെടുത്തുന്നതിനാണ് ശ്രമം ഊര്‍ജിതമാക്കുന്നത്. ഇതു സംബന്ധിച്ച് നല്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സോണല്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് കോര്പറേഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശം നല്കി.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എഎക്സ്ഇ മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും ആരും പരാതി നല്കാതിരുന്നതിനാല് ഇതു സംബന്ധിച്ച പരിശോധനകള്‍ ഉണ്ടായില്ല. കെട്ടിടം ചരിഞ്ഞ സംഭവം ഉണ്ടായതോടെയാണ് ഉത്തരവ് കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ സോണുകളിലെ കാലപ്പഴക്കം വന്നതും ബലക്ഷയം ഉള്ളതുമായി കെട്ടിടങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാകും ഏജ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ബലക്ഷയം കണ്ടെത്തുന്ന കെട്ടിടങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

Tags :