x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ സ്വ​ര്‍​ണം ന​ല്‍​കി ആ​റ് ല​ക്ഷം ത​ട്ടി; അ​ന്ത​ര്‍ സം​സ്ഥാ​ന ത​ട്ടി​പ്പ് സം​ഘം അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 15, 2026 05:34 AM IST | Updated: July 15, 2026 05:34 AM IST

അറസ്റ്റിലായ അ​ര്‍​ജു​ന്‍, വി​നോ​ദ്

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ കോ​ഫീ ഷോ​പ്പി​ല്‍ വ​ച്ചു പ​രി​ച​യ​പ്പെ​ട്ട ദ​മ്പ​തി​മാ​രു​ടെ ആ​റു​ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ക​ര്‍​ണാ​ട​ക മൈ​സൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ര്‍​ജു​ന്‍ (30), വി​നോ​ദ് (23) എ​ന്നി​വ​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.

മൈ​സൂ​രി​ല്‍ ഭൂ​മി ഖ​ന​നം ചെ​യ്ത സ​മ​യം ല​ഭി​ച്ച സ്വ​ര്‍​ണം ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​ത് വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചാ​ണ് മെ​ഡി​ക്ക​ല്‍ ഫീ​ല്‍​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ​രാ​തി​ക്കാ​രി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ത​ട്ടി​പ്പ് സം​ഘം സ​മീ​പി​ച്ച​ത്. സ്വ​ര്‍​ണ​മാ​ണെ​ന്ന് പ​രാ​തി​ക്കാ​രെ വി​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി സ്ത്രീ​യു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നം​ഗ സം​ഘം ഒ​റി​ജി​ന​ല്‍ സ്വ​ര്‍​ണം സാ​ന്പി​ളാ​യി ആ​ദ്യം ന​ല്‍​കി. തു​ട​ര്‍​ന്ന് ത​ങ്ങ​ള്‍​ക്ക് സ​ഹോ​ദ​രി​യു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​ന് പ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കൈ​വ​ശ​മു​ള്ള സ്വ​ര്‍​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ഡ്വാ​ന്‍​സാ​യി ആ​റു ല​ക്ഷം വേ​ണ​മെ​ന്നും വി​ല്പ​ന​യ്ക്ക് ശേ​ഷം ബാ​ക്കി​പ​ണം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും ദ​മ്പ​തി​ക​ളോ​ട് പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര്‍ ആ​റു​ല​ക്ഷം സം​ഘ​ടി​പ്പി​ച്ച് ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു വ​ച്ച് പ്ര​തി​ക​ള്‍​ക്ക് കൈ​മാ​റി.

പ​ണം ല​ഭി​ച്ച​ശേ​ഷം ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മു​ങ്ങി​യ പ്ര​തി​ക​ളെ പ​രാ​തി​ക്കാ​ര്‍ വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​റ്റാ​താ​യ​തോ​ടെ ത​ങ്ങ​ള്‍ പ​റ്റി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. ദ​മ്പ​തി​ക​ള്‍ പ​രാ​തി​യു​മാ​യി പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി.

രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും മൈ​സൂ​രു​വി​ലെ​ത്തി താ​മ​സി​ക്കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന ത​ട്ടി​പ്പു സം​ഘ​മാ​ണ് പി​ന്നി​ലെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പാ​ലാ​രി​വ​ട്ടം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് മൈ​സൂ​രി​ല്‍ നി​ന്നും ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ന്യാ​കു​മാ​രി​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഘം സ്ഥി​ര​മാ​യി ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ചു​വ​രു​ന്ന വ്യാ​ജ സ്വ​ര്‍​ണ​വും, മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ര്‍​ണാ​ട​ക, ആ​ന്ധ്ര, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​ല്‍ വ​ട​ക്കാ​ഞ്ചേ​രി, ഷൊ​ര്‍​ണൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും ത​ട്ടി​പ്പു സം​ഘം നി​ര​വ​ധി​യാ​ളു​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ ക​ബ​ളി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up