x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ​മേ​ഖ​ലയി​ലെ ക​ള്ളു​ഷാ​പ്പി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ ക​ത്ത്

വെബ് ഡെസ്ക്
Published: July 15, 2026 05:32 AM IST | Updated: July 15, 2026 05:32 AM IST

ഇ​വാ​നി​യ മ​രി​യ സ​ജേ​ഷ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക​ത്തെ​ഴു​തു​ന്നു.

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പു​തി​യ ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് അ​ഞ്ചാം ക്ലാ​സു​കാ​രി. മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ഇ​വാ​നി​യ മ​രി​യ സ​ജേ​ഷാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക​ത്ത​യ​ച്ച​ത്.

മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ സി​യോ​ന്‍ ഹൗ​സി​ന് സ​മീ​പ​മാ​ണ് പു​തി​യ ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങു​ന്ന​ത്. സ്‌​കൂ​ളി​ല്‍ പോ​കു​ന്ന 50ല്‍ ​അ​ധി​കം കു​ട്ടി​ക​ള്‍ ക​ളി​ച്ചു​ന​ട​ക്കു​ന്ന​തും കാ​ത്തു​നി​ല്‍​ക്കു​ന്ന​തു​മാ​യ സ്ഥ​ല​ത്താ​ണ് ഷാ​പ്പ് വ​രു​ന്ന​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​യും പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വാ​നി​യ​യു​ടെ പ​രാ​തി. ഷാ​പ്പ് തു​ട​ങ്ങു​ന്ന​തി​നെ​തി​രെ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ചേ​ര്‍​ന്ന് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സും ക​ള്ളു​ഷാ​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​താ​യും ഇ​ത് കു​ട്ടി​ക​ളി​ല്‍ ഭ​യ​മു​ണ്ടാ​ക്കി​യ​താ​യും ഇ​വാ​നി​യ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന ക​ള്ളു​ഷാ​പ്പ് ഇ​വി​ടെ നി​ന്നും മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്നും ഇ​വാ​നി​യ ക​ത്തി​ലൂ​ടെ ചു​ണ്ടി​ക്കാ​ട്ടി.

Tags : Nattuvishesham LocalNews

Recent News

Corehub Up