x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 15, 2026 04:37 AM IST | Updated: July 15, 2026 04:37 AM IST

​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്നു.


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ത​ക​ര്‍​ന്നു​വീ​ണ ക്ലോ​ക്ക് ട​വ​റി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു തു​ട​ങ്ങി. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ത​ക​ര്‍​ന്നു​വീ​ണ തെ​ക്കു​ഭാ​ഗ​ത്തെ ട​വ​റ​ട​ക്കം നാ​ല് ഗോ​പു​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വ​ട​ക്കു​ഭാ​ഗ​ത്തെ ചെ​റി​യ ഗോ​പു​രം തി​ങ്ക​ളാ​ഴ്ച ആ​ദ്യം പൊ​ളി​ച്ചു​നീ​ക്കി തു​ട​ങ്ങി. ഇ​തി​ന് പി​ന്നാ​ലെ വ​ലി​യ ഗോ​പു​ര​വും പൊ​ളി​ച്ചു തു​ട​ങ്ങി. മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ലെ മ​റ്റൊ​രു ട​വ​ര്‍ മു​ക്കാ​ല്‍ ഭാ​ഗ​ത്തോ​ളം പൊ​ളി​ച്ചു​നീ​ക്കി. ഇ​വി​ടെ ത​ന്നെ സ്ഥി​തി ചെ​യ്തി​രു​ന്ന നാ​ലാ​മ​ത്തെ ട​വ​ര്‍ പൊ​ളി​ക്കു​ന്ന​ത് പ​കു​തി​യോ​ളം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ മാ​നേ​ജ​ര്‍ ഹ​രീ​ഷ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച ത​ക​ര്‍​ന്നു​വീ​ണ ക്ലോ​ക്ക് ട​വ​റി​ന്‍റെ അ​തേ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​താ​ണ് ഇ​പ്പോ​ള്‍ പൊ​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ട​വ​റു​ക​ളും. സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് ജെ​സി​ബി​യോ, ക്രെ​യി​നോ എ​ത്തി​ച്ച് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ക​ഴി​യി​ല്ല.

ട​വ​റു​ക​ളു​ടെ ചു​റ്റി​ല്‍ ഇ​രു​മ്പു ക​മ്പ​നി​ക​ള്‍ വ​ച്ചു​കെ​ട്ടി തൊ​ഴി​ലാ​ളി​ക​ള്‍ ക​യ​റി നി​ന്നാ​ണ് അ​ത് പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​യാ​ഴ്ച ത​ക​ര്‍​ന്നു​വീ​ണ ക്ലോ​ക്ക് ട​വ​ര്‍ പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കു​ക​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നോ​ട് അ​ടു​ത്താ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഓ​ഫീ​സു​ക​ളു​ടെ മേ​ല്‍​ക്കൂ​ര​ക​ളും പൊ​ളി​ച്ചു നീ​ക്കി തു​ട​ങ്ങി. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​തം ഫി​റ്റ്‌​നെ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ പു​നഃ​രാ​രം​ഭി​ക്കൂ​വെ​ന്ന് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up