കർമല ആശ്രമ ശ്രേഷ്ഠൻ ഫാ.ജോസ് തുറവയ്ക്കൽ നിർവഹിക്കുന്നു.
കോതമംഗലം: കവളങ്ങാട് മൗണ്ട് കാര്‍മല്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കര്‍മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. വികാരി ഫാ. പയസ് മാത്യു കുടകശേരി കൊടിയേറ്റി. ഇന്ന് വൈകുന്നരം അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി. നാളെ വൈകുന്നരം അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി. 17ന് വൈകുന്നരം 4.30ന് ജപമാല, നൊവേന, വചന സന്ദേശം. 19ന് രാവിലെ 9.30ന് ആഘോഷമായ സമൂഹ ദിവ്യബലി, തിരുസ്വരൂപ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീര്‍വാദം, കൊടിയിറക്ക്, സമൂഹ ലേലം.
വാഴക്കുളം: കർമല ആശ്രമ ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ തിരുനാളിനു തുടക്കം. ഇറ്റാനഗർ രൂപതാധ്യക്ഷൻ മാർ ബെന്നി ഇടത്തട്ടേൽ വിശുദ്ധ ബലിക്ക് മുഖ്യകാർമികത്വം വഹി. കർമല ആശ്രമ ശ്രേഷ്ഠൻ ഫാ. ജോസ് തുറവയ്ക്കൽ തിരുനാൾ കൊടിയേറ്റ് നടത്തി.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, 7.15ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.45 ന് ലദീഞ്ഞ്, തിരുനാൾ കുർബാന, പ്രസംഗം. തുടർന്ന് ജപമാല പ്രദക്ഷിണം. നാളെ രാവിലെ ആറിനും 7.15 നും വിശുദ്ധ കുർബാന. 10 ന് തിരുനാൾ കുർബാന. പ്രസംഗം. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ച വിതരണം.
Tags : Nattuvishesham LocalNews