x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മേ​ശ് ചെ​ന്നി​ത്ത​ല വ​യ​ലാ​ര്‍ ര​വി​യെ സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: July 15, 2026 04:57 AM IST | Updated: July 15, 2026 04:57 AM IST

വ​യ​ലാ​ര്‍ ര​വി​യെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍.

കൊ​ച്ചി: വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ വ​യ​ലാ​ര്‍ ര​വി​യെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ര്‍​ശി​ച്ചു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, ഡോ. ​കൃ​ഷ്ണ​നു​ണ്ണി, റി​നൈ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ​ദാ​സ്, ഷെ​റി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ലാ​രി​വ​ട്ടം റി​നൈ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ വ​യ​ലാ​ര്‍ ര​വി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ക്ക​ളാ​യ ഡോ. ​ല​ക്ഷ്മി, ഉ​ണ്ണി എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up