x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പ​ട​പ്പ് റോ​ഡി​ന് ശാ​പ​മോ​ക്ഷം; വീ​തി കൂ​ട്ടു​ന്ന​തി​നുള്ള നടപടികൾ തുടങ്ങി

വെബ് ഡെസ്ക്
Published: July 15, 2026 05:03 AM IST | Updated: July 15, 2026 05:03 AM IST

പ്രതീകാത്മക ചിത്രം

പ​ള്ളു​രു​ത്തി: നാ​ട്ടു​കാ​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യ പെ​രു​മ്പ​ട​പ്പ് റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് സ​ർ​വേ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി. ദീ​പ​ക് ജോ​യ് എം​എ​ൽ​എ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് വി​ക​സി​പ്പി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നും ഇ​രു​വ​ശ​ത്തേ​ക്കും ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് സ​ർ​വേ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കു​പ്പി​ക്ക​ഴു​ത്ത് പോ​ലെ​യു​ള്ള റോ​ഡി​ന് നി​ല​വി​ൽ പ​ല​യി​ട​ത്തും വീ​തി എ​ട്ട് മീ​റ്റ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

കു​മ്പ​ള​ങ്ങി വ​ഴി മു​ത​ൽ പെ​രു​മ്പ​ട​പ്പ് സാ​ന്താ​ക്രൂ​സ് പ​ള്ളി വ​രെ​യു​ള്ള 1.4 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് വീ​തി കൂ​ട്ടു​ന്ന​ത്. റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നൂ​റോ​ളം അ​ലൈ​ൻ​മെ​ന്‍റ് ക​ല്ലു​ക​ളാ​ണ് ഇ​തി​നാ​യി സ്ഥാ​പി​ക്കു​ന്ന​ത്. അ​തി​ർ​ത്തി ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞാ​ൽ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഭൂ​മി അ​ള​ന്ന് ഓ​രോ വീ​ട്ടു​കാ​ർ​ക്കും ന​ഷ്ട​മാ​കു​ന്ന ഭൂ​മി​യു​ടെ ക​ണ​ക്കെ​ടു​ക്കും. വ​ലി​യ തു​ക ന​ൽ​കി​യാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്. 239.26 ഹെ​ക്ട​റോ​ളം ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രി​ക.

റോ​ഡി​നു വീ​തി കു​റ​വാ​യ​തി​നാ​ൽ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം മു​ൻ​പ് ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തുകൊ​ണ്ട് ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​മ​ത്തെ ടെ​ൻ​ഡ​റി​ലാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ആ​ളെ​ത്തി​യ​ത്. പ​ദ്ധ​തി​ക്കാ​യി ഏ​ഴേ​കാ​ൽ കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. സ​ർ​വേ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ.​ആ​ർ. ശ്രീ​കു​മാ​ർ, വി. എ​ഫ്. ഏ​ണ​സ്റ്റ്, അ​ഭി​ലാ​ഷ് തോ​പ്പി​ൽ, സ​ന്തോ​ഷ് ആ​ലും​പ​റ​മ്പി​ൽ, റെ​സി​ഡ​ന്‍റ്സ് ഭാ​ര​വാ​ഹി​കളാ​യ പ്ര​ഫ. ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, എ.​എ. ജോ​ർ​ജ്, കെ.​എ. അ​ഫ്സ​ൽ, ഓ​വ​ർ​സി​യ​ർ ശി​ല്പ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham LocalNews

Recent News

Corehub Up