വിജയികൾക്കുള്ള സമ്മാനവിതരണം കെ.വി. ടോളിൻ നിർവഹിക്കുന്നു.
കാലടി: കാലടി ടൗൺ റെസിഡന്‍റ്സ് അസോസിയേഷൻ (ട്രാക്) കാലടിയിലെ റെസിഡന്‍റ്സ് അസോസിയേഷൻ ടീമുകൾക്കായി സംഘടിപ്പിച്ച സോക്കർ മാനിയ 2026 ലോകകപ്പ് മെഗാ ക്വിസ് മത്സരത്തിൽ ട്രാക് ടീം ജേതാക്കളായി. ഡോ. ജെ.എസ്. സിജു, വി.ബി. രാജേഷ് ദേവ് കൃഷ്ണ എന്നിവരടങ്ങിയ ടീം ആണ് ജേതാക്കളായത്. നന്ദകുമാർ, ആനന്ദ് നന്ദകുമാർ, നിധിൻ മാധവൻ എന്നിവരടങ്ങിയ മാണിക്കമംഗലം മണിക്യനഗർ റെസിഡന്‍റ്സ് അസോസിയേഷൻ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 6,000 രൂപയും ഫൈനലിൽ എത്തിയ രണ്ട് ടീമുകൾക്ക് 2,000 രൂപ വീതവും സമ്മാനം നൽകി. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ടോളിൻസ് വേൾഡ് സ്കൂൾ ആണ്. എം.കെ. കൃഷ്ണകുമാർ ആയിരുന്നു ക്വിസ് മാസ്റ്റർ. ട്രാക് പ്രസിഡന്‍റും ടോളിൻസ് ഗ്രൂപ്പ് ചെയർമാനുമായ കെ.വി. ടോളിൻ സമ്മാനദാനം നിർവഹിച്ചു. ട്രാക് വർക്കിംഗ് പ്രസിഡന്‍റ് ജെസ്റ്റോ പോൾ, സെക്രട്ടറി ഇ.എസ്. സന്തോഷ്, മത്സരങ്ങളുടെ കോ ഓർഡിനേറ്റർ കെ. ഷൈൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews