x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ അ​വ​സാ​ന യൂ​ണി​റ്റും മീ​ഞ്ച​ന്ത​യി​ലേ​ക്ക് മാ​റ്റി

വെബ് ഡെസ്ക്
Published: July 15, 2026 04:35 AM IST | Updated: July 15, 2026 04:35 AM IST

കോ​ഴി​ക്കോ​ട് ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ

കോ​ഴി​ക്കോ​ട്: ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ അ​വ​സാ​ന യൂ​ണി​റ്റും മീ​ഞ്ച​ന്ത​യി​ലേ​ക്ക് മാ​റ്റി. കാ​ല​പ്പ​ഴ​ക്ക​മൂ​ലം ബീ​ച്ചി​ലെ ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നാ​യാ​ണ് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ മാ​റ്റി​യ​ത്. പ​ഴ​യ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു പി​ന്നി​ലാ​യാ​ണ് ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഈ ​കെ​ട്ടി​ടം 2023ൽ ​പൊ​ളി​ച്ചു​നീ​ക്കി. മു​മ്പ് ഇ​വി​ടെ എ​ട്ട് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

സ്വ​ന്ത​മാ​യു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ച​തോ​ടെ അ​തി​ന് അ​ടു​ത്താ​യി സ്ഥി​തി ചെ​യ്തി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്‌​സി​ന്‍റെ കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി സ്‌​റ്റേ​ഷ​ന്‍ മാ​റ്റി. ഇ​തോ​ടെ 52 പേ​രു​ണ്ടാ​യി​രു​ന്ന സ്റ്റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 25 ആ​യി കു​റ​ഞ്ഞു. തു​ട​ർ​ന്ന് ഒ​രു യൂ​ണി​റ്റ് മാ​ത്ര​മാ​ണ് ബീ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​താ​ണ് ഇ​പ്പോ​ൾ മാ​റ്റി​യ​ത്.കോ​ഴി​ക്കോ​ട് സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ മാ​റ്റു​ന്ന​തി​ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ഫു​ട്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ച​ർ​ച്ച പ​രാ​ജ​യ​മാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ യൂ​ണി​റ്റ് മീ​ഞ്ച​ന്ത​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. മീ​ഞ്ച​ന്ത ഫ​യ​ർ സ്റ്റേ​ഷ​നു പി​ന്നി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്‌​സ് കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​നി ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ക. ന​ഗ​ര​ത്തി​ല്‍ ത​ന്നെ ബീ​ച്ച് സ്‌​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തോ​ടെ അ​ടു​ത്ത കാ​ല​ത്തൊ​ന്നും ന​ട​പ്പി​ലാ​കി​ല്ലെ​ന്നു​റ​പ്പാ​യി.

കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ല്‍ ഒ​ച്ച​പ്പാ​ട്, ഇ​റ​ങ്ങി​പ്പോ​ക്ക്
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ച് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ മീ​ഞ്ച​ന്ത​യി​ലേ​ക്കു മാ​റ്റി​യ തീ​രു​മാ​ന​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധം. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ച്ച് നി​ര്‍​ദി​ഷ്ട സ്റ്റേ​ഡി​യം പാ​ര്‍​ക്കിം​ഗ് പ്ലാ​സ ഭൂ​മി​യി​ല്‍ ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് മേ​യ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​യ​ര്‍​ത്തി​യ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​പ്പോ​യി.

എ​സ്.​വി. സ​യ്യി​ദ് മു​ഹ​മ്മ​ദ് ഷ​മി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നാ​ണ് മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. അ​ജ​ണ്ട പ്രി​ന്‍റ് ചെ​യ​ത​തി​ന് ശേ​ഷം വ​രു​ന്ന വി​ഷ​യ​ങ്ങ​ള്‍​ക്കേ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ളൂ​വെ​ന്നും ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ വി​ഷ​യം ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ച​ര്‍​ച്ച ചെ​യ്യു​ന്ന കാ​ര്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മേ​യ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് യു​ഡി എ​ഫി​ലെ എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍ രം​ഗ​ത്തെ​ത്തി. ഇ​തി​നി​ടെ ഭ​ര​ണ​ക​ക്ഷി അം​ഗം ഇ. ​സു​നി​ല്‍​കു​മാ​ര്‍ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് തു​നി​ഞ്ഞ​തോ​ടെ മു​ഴു​വ​ന്‍ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും സീ​റ്റി​ല്‍ നി​ന്ന് എ​ഴു​ന്നേ് മു​ദ്രാ​വാ​ക്യം വി​ളി ആ​രം​ഭി​ച്ചു.

മു​ദ്രാ​വാ​ക്യം വി​ളി​ക​ള്‍​ക്കി​ട​യി​ല്‍ സു​നി​ല്‍​കു​മാ​ര്‍ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ല്‍ തു​ട​ര്‍​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച് പു​റ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. ബി​ജെ​പി അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍, വി.​പി. മ​നോ​ജ്, സി.​പി. സ​ലീം, ടി.​എ​സ്. ഷിം​ജി​ത്ത്, പി.​കെ. ജി​ജീ​ഷ്, ഹ​രീ​ഷ് പൊ​റ്റ​ങ്ങാ​ടി, ടി. ​റെ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ക​ല്ലു​ത്താ​ന്‍​ക​ട​വി​ലെ പു​തി​യ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത​ട​ക്കം പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് അ​ജ​ണ്ട​ക​ള്‍ ച​ര്‍​ച്ച ചെ​യ്തി​ല്ല. പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് സം​ബ​ന്ധി​ച്ച അ​ജ​ണ്ട​ക​ള്‍ അ​ടു​ത്ത കൗ​ണ്‍​സി​ലി​ലേ​ക്ക് മാ​റ്റു​ന്ന​താ​യി മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags :

Recent News

Corehub Up