x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം ചെങ്ങൽ സെന്‍റ് ജോസഫ് ജിഎച്ച്എസിന്

വെബ് ഡെസ്ക്
Published: July 15, 2026 04:53 AM IST | Updated: July 15, 2026 04:53 AM IST

മ​ന്ത്രി എ​ൻ. ഷം​സു​ദീനി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു.

കാ​ല​ടി : പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്‌​സ് ഐ​ടി ക്ല​ബ്ബു​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന-​ജി​ല്ലാ ത​ല പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്‌​സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​നം ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ സ്വ​ന്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദീ​ൻ പ്ര​ശ​സ്തി​പ​ത്ര​വും 20,000 രൂ​പ​യു​ടെ കാഷ് പ്രൈ​സും വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ​ക്ക് സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ലി​റ്റി​ൽ കൈ​റ്റ്‌​സ് യൂ​ണി​റ്റി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ, സ്കൂ​ൾ വി​ക്കി ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ, ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ പ​രി​പാ​ല​നം തു​ട​ങ്ങി വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Tags : Nattuvishesham LocalNews

Recent News

Corehub Up