കൊച്ചി: വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയിൽ. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ(24)യെ ആണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബർ 14ന് ആയിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. രണ്ടു മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്കു മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്.
ഞായറാഴ്ച തൃശൂരിലെ വീട്ടിലേക്കു പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലാണ് കൃഷ്ണപ്രിയയെ കണ്ടെത്തിയത്.
ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തതായി ആലുവ പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
Tags : kerala police say no to suicide ernakulam death