കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സെന്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരാണ് പിടിയിലായത്.
27 കിലോയോളം കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25,000 രൂപ നിരക്കിൽ സംസ്ഥാനത്ത് വിൽപന നടത്തി മടങ്ങി പോകുന്നതായിരുന്നു പ്രതികളുടെ രീതി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് ഇവർ താമസിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Tags : kerala police crime news ernakulam arrest