x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​ന്‍റെ കൊ​ല​യാ​ളി​യെ മ​ക​ൻ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി


Published: March 16, 2026 10:07 PM IST | Updated: March 16, 2026 10:07 PM IST

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി മ​ഞ്ഞ​പ്ര​യി​ൽ മ​ധ്യ​വ​യ​സ്ക​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ഞ്ഞ​പ്ര സ്വ​ദേ​ശി ജോ​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ളി എ​ന്ന വി​ര​മി​ച്ച സൈ​നി​ക​നാ​ണ് കൃ​ത്യ​ത്തി​ന് പി​ന്നി​ൽ. പോ​ളി​യു​ടെ അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ജോ​സ്.

കി​ലു​ക്ക​ൻ ജോ​സ് എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട ജോ​സ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ഞ്ഞ​പ്ര കോ​താ​യി പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഡ​ബി​ൾ ബാ​ര​ൽ ഗ​ൺ ആ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് വി​വ​രം.

 

Tags : kerala police crime news murder case ernakulam

Recent News

Corehub Up