തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിംഗ്. മൂന്നോടെ പോളിംഗ് ശതമാനം 62 ശതമാനം കടന്നു. നഗരപ്രദേശങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.
30, 495 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് കേരളം ആരു ഭരിക്കണമെന്നു വിധിയെഴുതുന്നത്.
എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 66 ശതമാനം പോളിംഗും കാസർഗോഡ് 61.32 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച് ( ഉച്ചയ്ക്ക് മൂന്ന് വരെ)
തിരുവനന്തപുരം: 61.38
കൊല്ലം: 61.44
പത്തനംതിട്ട: 59.25
ആലപ്പുഴ: 62.16
കോട്ടയം: 61.46
ഇടുക്കി: 62.35
എറണാകുളം: 66.00
തൃശൂർ: 63.17
പാലക്കാട്: 64.69
മലപ്പുറം: 62.27
കോഴിക്കോട്: 64.17
വയനാട്: 61.43
കണ്ണൂർ: 62.11
കാസർഗോഡ്: 61.323