Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cbi Court

ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ വി​ധി നി​രാ​ശാ​ജ​ന​കം; കാ​വ്യ​നീ​തി ന​ട​പ്പാ​കു​മെ​ന്ന് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: ഷു​ക്കൂ​ർ വ​ധ​ക്കേ​സ് വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. പി. ​ജ​യ​രാ​ജ​നു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത് ഏ​റെ സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഷു​ക്കൂ​റി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ശാ​പം പ്ര​തി​ക​ൾ​ക്ക് ഏ​ൽ​ക്കാ​തി​രി​ക്ക​ട്ടെ​യെ​ന്നും കൊ​ല​പാ​ത​ക​ത്തി​ൽ കാ​വ്യ​നീ​തി ഉ​ണ്ടാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.

2012 ഫെ​ബ്രു​വ​രി 20നാ​ണ് ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം അ​രി​യി​ൽ സ്വ​ദേ​ശി​യാ​യ ഷു​ക്കൂ​ർ ക​ണ്ണ​പു​ര​ത്തി​ന് സ​മീ​പം കൊ​ല്ല​പ്പെ​ട്ട​ത്. പി.​ജ​യ​രാ​ജ​നെ​യും ടി.​വി.​രാ​ജേ​ഷി​നെ​യും ആ​ക്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് കേ​സ്. ഷു​ക്കൂ​റി​ന്‍റെ മാ​താ​വ് പി.​സി. ആ​ത്തി​ക്ക​യു​ടെ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യാ​ണ് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്.

കേ​സി​ൽ 32-ാം പ്ര​തി​യാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ൻ. ടി.​വി. രാ​ജേ​ഷ് 33-ാം പ്ര​തി​യും. ഇ​രു​വ​രു​മു​ൾ​പ്പെ​ടെ 33 സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ചാ​ര​ണ​യ്ക്കി​ടെ മ​രി​ച്ചു. ശേ​ഷി​ച്ച​വ​രി​ൽ 13 പേ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. 18 പേ​രെ വെ​റു​തെ​വി​ട്ടു. വെ​റു​തെ​വി​ട്ട​വ​രി​ൽ എം.​വി. ഗോ​വി​ന്ദ​ന്റെ മ​ക​ൻ ശ്യാം​ജി​ത്തും ഉ​ൾ​പ്പെ​ടു​ന്നു.

Latest News

Corehub Up