x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ 2018 പ്ര​ള​യം

വെബ് ഡെസ്ക്
Published: August 15, 2026 03:38 AM IST | Updated: August 15, 2026 03:38 AM IST

ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ 2018ലെ ​പ്ര​ള​യ​ദി​നം (ഫ​യ​ൽ ചി​ത്രം)

തി​രു​വ​ല്ല: മ​റ്റൊ​രു പ്ര​ള​യ​കാ​ലം വ​ന്നു​പോ​യി​ട്ടും 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ മ​ല​യോ​ര ജി​ല്ല​യി​ൽ​നി​ന്ന് മാ​ഞ്ഞി​ട്ടി​ല്ല.
2018 ഓ​ഗ​സ്റ്റ് 14 അ​ർ​ധ​രാ​ത്രി​യോ​ടെ റാ​ന്നി​യെ മു​ക്കി ആ​രം​ഭി​ച്ച മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന​പ്പു​ല​രി​യി​ല്‍ നാ​ടി​നെ വി​ഴു​ങ്ങി.

1924-ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ച ഏ​റ്റ​വും വ​ലി​യ വെ​ള്ള​പ്പൊ​ക്ക ദു​ര​ന്തം. മ​ഹാ​പ്ര​ള​യ​ത്തി​ൽ 19 പേ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ മാ​ത്രം മ​രി​ച്ച​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ചു. ജി​ല്ല​യി​ൽ 2018ന് ​ശേ​ഷം ഇ​ക്കൊ​ല്ല​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ത്തി​യ​വ​രു​ടെ എ​ണ്ണം 10,000 ക​ട​ന്ന​ത്.

വ​ന്നു​പോ​യ​ത് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം

2018 മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ പ്ര​തീ​തി​യി​ലാ​യി​രു​ന്നു ഈ ​ഓ​ഗ​സ്റ്റ് ആ​ദ്യം ജി​ല്ല​യി​ൽ പേ​മാ​രി പെ​യ്തി​റ​ങ്ങി​യ​ത്. ഒ​റ്റ രാ​ത്രി​കൊ​ണ്ട് റാ​ന്നി ടൗ​ൺ വെ​ള്ള​ത്തി​ൽ മു​ങ്ങി. മ​റ്റൊ​രു മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ. വെ​ള്ളം വേ​ഗം ഇ​റ​ങ്ങി​യെ​ങ്കി​ലും പ്ര​ള​യാ​ന​ന്ത​ര ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷ​വും നാം ​ഒ​ന്നും പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന​തി​ന് തെ​ളി​വാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യം. മ​ല​മു​ക​ളി​ലു​ള്ള റാ​ന്നി​യും സ​മു​ദ്ര​നി​ര​പ്പി​ലു​ള്ള അ​പ്പ​ര്‍​കു​ട്ട​നാ​ടും ഒ​രു​പോ​ലെ വെ​ള്ള​ത്തി​ൽ വ​ല​ഞ്ഞു. പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ പ​ദ്ധ​തി​ക​ളു​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up